Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ആകാശക്കാഴ്ച


....................................................
 ചൊവ്വാഴ്ച്ച അരയിക്ക് വരൂ...
 ചൊവ്വയെ കാണാം...



   മംഗള്‍യാന്‍ വിജയത്തോടെ താരപരിവേഷം ലഭിച്ച ചൊവ്വയെ പഠിക്കാന്‍....
നിരീക്ഷിക്കാന്‍.... പ്രപഞ്ചരഹസ്യങ്ങളറിയാന്‍.......
      ചൊവ്വാഴ്ചത്തെ സായംസന്ധ്യയില്‍ ചുവന്നഗ്രഹത്തോടൊപ്പം.
  • പ്രശസ്ത വാനനിരീക്ഷകന്‍ വെള്ളൂര്‍ കെ ഗംഗാധരന്‍ മാസ്റ്ററുടെ ജ്യോതിശ്ശാസ്ത്ര ക്ലാസോടെ തുടക്കം..
  • കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും സെപ്തംബര്‍ 30 വൈകിട്ട് ആറുമണിമുതല്‍ ഒന്‍പത് മണിവരെ സ്ക്കൂളില്‍ ഒരുക്കുന്ന തുറന്ന വാനനിരീക്ഷണവേദിയില്‍ ...                                                    കുട്ടികള്‍ക്ക് 
    •   മംഗള്‍യാന്‍ വിശേഷങ്ങളുടെ കൈപ്പുസ്തകം
    •   ജ്യോതിശ്ശാസ്ത്ര പ്രശ്നോത്തരി  
    • ISRO ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനകത്തുകള്‍
    • അന്ധവിശ്വാസങ്ങള്‍ക്കെതിരെ കുരുന്നുകളുടെ കൂട്ടായ്മ
        ചൊവ്വാവിശേഷങ്ങള്‍ നാട്ടിലാകെ പാട്ടാകുന്നു.....
    .......................................................               

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ