Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

വിഷമില്ലാത്ത ഓണസദ്യ

വിഷമില്ലാത്ത ഓണസദ്യ :അരയിയിലെ കുട്ടി കർഷകർ ഒരുക്കം തുടങ്ങി.
  ഓണസദ്യയ്ക്ക് വിഷമില്ലാത്ത പച്ചക്കറികൾ  കൊണ്ട് വിഭവങ്ങൾ ഒരുക്കാൻ അരയി സ്കൂൾ കുട്ടികൾ വീട്ടുമുറ്റത്ത് പച്ചക്കറിത്തോട്ടം ഒരുക്കും. കുട്ടികളുടെ അമ്മമാർ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇതിനകം തന്നെ മൂന്ന് സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് ആരംഭിച്ച ജൈവ പച്ചക്കറിയിൽ നിന്ന് ഒരാഴ്ചയ്ക്കകം വിളവെടുക്കാൻ കഴിയും.കൃഷി വകുപ്പ് നൽകിയ വിത്ത് പായ്ക്കറ്റിനോടൊപ്പം രക്ഷിതാക്കളുടെ അടുക്കളത്തോട്ടത്തിലെ വിത്തുകളും ഉപയോഗിച്ച് മത്സരാടിസ്ഥാനത്തിൽ കൃഷി ചെയ്യാനാണ് കുട്ടി കർഷകരുടെ തീരുമാനം.വിത്ത് പായ്ക്കറ്റ് വിതരണം സ്കൂൾ ലീഡർ പി.മിഥുൻരാജിന് നൽകി നഗരസഭാ കൗൺസിലർ സി.കെ. വത്സലൻ നിർവ്വഹിച്ചു. പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു.
വീട്ടുമുറ്റ പച്ചക്കറി ത്തോട്ടത്തിനുള്ള വിത്തുകളുമായി അരയി ഗവ.യു.പി.സ്കൂൾ വിദ്യാർഥികൾ നഗരസഭാ കൗൺസിലർ സി.കെ.വത്സലനോടൊപ്പം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ