മണക്കാട്ട് തറവാട്ടിൽ നിന്നും ഒരു ക്വിന്റൽ മത്തൻ എത്തി ; അരയി സ്കൂളിലെ ഉച്ചഭക്ഷണം ഇനി പോഷകസമൃദ്ധം
മണക്കാട്ട് തറവാട്ടിൽ
നിന്നും ഒരു ക്വിന്റലിലധികം മത്തങ്ങ എത്തി. കളിയാട്ടത്തിനായി സംഭരിച്ച
മത്തങ്ങയിൽ ബാക്കി വന്ന മത്തങ്ങയാണ് സൗജന്യമായി അരയി സ്കൂളിലെ
അടുക്കളയിലെത്തിച്ചത്.ജീവകം എ സമൃദ്ധമായ നാടൻ മത്തൻ വിളവെടുത്താലും
വളരെക്കാലം കേടു കൂടാതെ നിലനില്ക്കുമെന്നതുകൊണ്ട് ഓണം വരെ കുട്ടികൾക്ക്
സ്വാദേറിയ ഉച്ചഭക്ഷണം ഉറപ്പായി.ചെറുപയറും ജീരകവും പച്ചമുളകും മഞ്ഞളും
ചേർത്ത് എരിശ്ശേരി ഉണ്ടാക്കാൻ ഉത്തമമാണ് മത്തൻ.വാഴ കൃഷിക്ക് പുകൾപെറ്റ അരയി
ഗ്രാമത്തിലെ കർഷകർ രണ്ടു മാസത്തിനുള്ളിൽ ഇരുപത്തിയഞ്ചിലധികം
നേന്ത്രക്കുലകൾ സ്കൂളിലേക്ക് സംഭാവനയായി നൽകി. പച്ചക്കറികൾക്കും
പലവ്യഞ്ജനങ്ങൾക്കും വലിയ വിലയായിട്ടും ജനങ്ങളുടെ സഹകരണം കൊണ്ട് മാത്രമാണ്
ദിവസവും നാല് കറികളും ആഴ്ചതോറും പായസവും കൊടുക്കാൻ കഴിയുന്നതെന്ന്
പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ