Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, നവംബർ 11, ചൊവ്വാഴ്ച

ആവേശത്തിന് ഏഴഴക്

ആവേശത്തിന് ഏഴഴക്
പാഠം ഒന്ന്--ഒരുക്കം
ആവേശത്തിന് അഴകെത്ര?  ഏഴഴകെന്ന് തോന്നുന്ന  തരത്തിലായിരുന്നു ഇന്നത്തെ അനുമോദന ഘോഷയാത്ര.ഉപജില്ലാതലത്തില്‍ നമ്മുടെ കുട്ടികള്‍ നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ടെന്നാണ് രക്ഷിതാക്കളുടെ പക്ഷം.
                         അഞ്ഞൂറും ആയിരവും കുട്ടികള്‍ പഠിക്കുന്ന വമ്പന്‍ വിദ്യാലയങ്ങളോട് മത്സരിച്ച് നേടിയ വിജയത്തിന് 916കാരറ്റ്ശോഭയുണ്ടെന്ന് പറയുന്നതില്‍തെറ്റില്ലല്ലൊ.സബ്ജില്ലാതല മേളയില്‍ ഇത്രയും വലിയനേട്ടം അരയി കൊയ്തതായി സീനിയര്‍ അധ്യാപകരുടെ ഓര്‍മ്മയില്‍ പോലും ഇല്ല.പിന്നെ എങ്ങനെ ഈനേട്ടം നമ്മളെത്തേടി എത്തി? ഉത്തരം മൂന്നക്ഷരത്തിലൊതുങ്ങും.---കൂട്ടായ്മ.അധ്യാപകരുടെ അര്‍പ്പണബോധം,കുട്ടികളുടെഅളവറ്റ ഉത്സാഹം,രക്ഷിതാക്കളുടെ പിന്തുണ,വികസനസമിതി,പി.ടി.എ,മദര്‍പി.ടി.എ ,വനിതാവേദി എന്നിവരുടെ കറകളഞ്ഞ സ്നേഹം.ഇവ പാകത്തിനു ചേര്‍ന്നാല്‍ വിജയത്തിന് ഇത്രമാത്രം രുചി ഉണ്ടാകുമോ? അതിന്റെ പേരാണല്ലൊ ഒരുമയുടെ തിരുമധുരം.
           നമ്മുടെ കുട്ടികളുടെ വിജയം നാടിന്റെ വിജയമാണല്ലൊ,അതൊന്നാഘോഷിക്കേണ്ടേ?അനുമോദന ഘോഷയാത്ര നടത്തണം.വൈകരുത് പെട്ടന്നുതന്നെ വേണം.തിങ്കളാഴ്ച തീരുമാനിച്ചു.ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിക്ക് സ്ക്കൂളില്‍ നിന്ന് തുടങ്ങാം.അവൈലബിള്‍ പി.ടി.എ. മദര്‍ പി.ടി.എ,വികസനസമിതി എന്നിവ ചേര്‍ന്നു. സ്ക്കൂളില്‍ നിന്ന് പുറപ്പെട്ട്
വട്ടത്തോട്,കാര്‍ത്തിക,അരയിസെന്റര്‍,,പാലക്കാല്‍,വഴി കണ്ടംകുട്ടിച്ചാല്‍ സമാപിക്കണം. 

              മുമ്പിലൊരു ബാനര്‍ ചുമതല കമറുദ്ദീന്.ആഹ്ലാദത്തിന്റെമാരിവില്ല് വിരിയിക്കാനെന്തുവഴി?അക്കാര്യം ഞാനേറ്റു. ഖാലിദിന്റെ പ്രതികരണം.ഉപജില്ലാ ശാസ്ത്രോത്സവ നഗരിയില്‍വീഥിയെ വര്‍ണ്ണാഭമാക്കിയ സപ്തവര്‍ണ്ണകൊടിക്കൂറകള്‍കിട്ടിയാല്‍എളുപ്പമാണ്.അപ്പോള്‍തന്നെ
ഫോണില്‍വിളിച്ചു....സംഘടിപ്പിച്ചു.
സംഘാടനം എത്ര നല്ല കല.

                  വട്ടത്തോട് യാത്ര എത്തുമ്പോള്‍ മുത്തപ്പന്‍ മഠപ്പുര വക ദാഹജലം.ചുമതല രജനിക്കും വേലായുധനും.കാര്‍ത്തികയില്‍ സോദരനും സുഹൃത്തുക്കളും യാത്രയെ സ്വീകരിക്കും.അരയി സെന്ററില്‍സുധാകരന്റെ വക പഴവും മധുരപാനീയവും.പൂക്കുന്നത്ത് ദേവാലയത്തിന്റെ വകയുമുണ്ട് കുട്ടികള്‍ക്ക് സ്വീകരണം.കെ.വി കൃഷണനും,പി.പി.രാഘവനും ആണ് അതിന്റെ നേതൃത്വം.കണ്ടം കുട്ടിച്ചാലില്‍മുസ്ലിം സഹോദരിമാരുടെ കൂട്ടായ്മയില്‍ശീതളപാനീയവും ബിസ്ക്കറ്റും.
                             വാദ്യമേളത്തിന്റെ അകമ്പടി എന്തായാലും വേണം.അക്കാര്യം അമ്പാടിയേട്ടന്‍ ഏറ്റു.ജാഥയോടൊപ്പം അമ്മമാര്‍കേരളീയവേഷത്തിലെത്തണം.കുടുംബശ്രീയും ഇക്കാര്യത്തില്‍ നേതൃത്വം നല്‍കി.
പാഠം രണ്ട്-അനുഭവപ്പെരുക്കം.
ആഹ്ലാദത്തിന്റെ പൂത്തിരി കത്തിച്ച അനുഭൂതി.ഘോഷയാത്ര കടന്നുപോയവഴികളിലെല്ലാംഅനുമോദനത്തിന്റെആഹ്ലാദാരവം.
സ്നേഹവാത്സല്യങ്ങള്‍കൊണ്ട് വീര്‍പ്പു മുട്ടിച്ച അനുഭവം.
            ‌ചെണ്ടമേളം,ഇലത്താളം,മുദ്രാഗീതങ്ങള്‍.........കുട്ടികള്‍തന്നെ താരം.ഗ്രാമവീഥികളിലൂടെയുള്ള വിജയഭേരി  വിദ്യാലയ വികസനത്തിന്റെ ചിലമ്പൊലി മാത്രമല്ല ഈ നാട് ഉണരുന്നു എന്ന പ്രഖ്യാപനം കൂടി ആയിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ