Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, നവംബർ 9, ഞായറാഴ്‌ച

സമ്മാനപ്പെരുമഴ

സമ്മാനപ്പെരുമഴ
 സ്ക്കൂള്‍ ബ്ലോഗിനുള്ള ജില്ലാതല പുരസ്ക്കാരത്തിനു പിന്നാലെ ഉപജില്ലാതല ശാസ്ത്രോത്സവത്തിനും അരയിക്ക് മികച്ച വിജയം.   വര്‍ഷങ്ങളായി സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന 500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ക്കൂളുകളെ പിന്നിലാക്കിയാണ്  72 കുട്ടികള്‍ മാത്രമുള്ള യു.പി വിഭാഗത്തില്‍ അരയിയിലെ പ്രതിഭകള്‍ സാമുഹ്യ ശാസ്ത്ര മേളയിലും ഗണിതശാസ്ത്ര മേളയിലും, 51 കുട്ടികള്‍ മാത്രമുള്ള എല്‍ പി വിഭാഗത്തില്‍ സാമൂഹ്യ ശാസ്ത്ര മേളയിലും ഓവര്‍ ഓള്‍ റണ്ണേര്‍സ്-അപ്പ് ആയത്.
                          പ്രവൃത്തി പരിചയമേളയില്‍ യു പി വിഭാഗത്തില്‍ മത്സരിച്ച പത്തിനങ്ങളില്‍ എട്ടിനങ്ങളില്‍ എ ഗ്രേഡും രണ്ടിനങ്ങളില്‍ ബി ഗ്രേഡും നേടി നാലാം സഥാനത്തെത്തി.എല്‍ പി വിഭാഗത്തില്‍ അഞ്ചിനങ്ങളില്‍ എഗ്രേഡും രണ്ടിനങ്ങളില്‍ ബി ഗ്രേഡും നേടി.
                          സാമൂഹ്യ ശാസ്ത്ര മേളയില്‍ എല്‍.പി വിഭാഗത്തില്‍ പുരാവസ്തു ശേഖരം എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ യു.പി വിഭാഗത്തില്‍ മത്സരിച്ച രണ്ടിനങ്ങളും  എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
                         ഗണിതശാസ്ത്ര മേളയില്‍ യു.പി വിഭാഗം പസ്സിലില്‍ എഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ നമ്പര്‍ ചാര്‍ട്ട് ജ്യോമട്രിക്കല്‍ ചാര്‍ട്ട് എന്നിവയ്ക്ക് എഗ്രേഡോടെ മൂന്നാം സ്ഥാനവും സ്ററില്‍ മോഡലില്‍ ബി ഗ്രേഡും ലഭിച്ചു.എല്‍.പി വിഭാഗം ജ്യോമട്രിക്കല്‍ ചാര്‍ട്ട്മത്സരത്തിലും എഗ്രേഡ് ലഭിച്ചു.
                       യു.പി വിഭാഗം ശാസ്ത്ര മേളയില്‍ നിശ്ചല മാതൃകയില്‍എ ഗ്രേഡോടെ രണ്ടാം സ്ഥാനവും  പ്രവര്‍ത്തന മാതൃകയില്‍ എഗ്രേഡും ഗവേഷണ പ്രോജക്റ്റില്‍ ബി ഗ്രേഡും നേടി.എല്‍.പി. വിഭാഗത്തില്‍ ചാര്‍ട്ടിന് എ ഗ്രേഡും ലഘുപരീക്ഷണത്തിലും ശേഖരണത്തിലും ബി ഗ്രേഡും നേടി.
ആകെ 30 A grade,12 B grade,5 C grade.അനുമോദന ഘോഷയാത്ര നവംബര്‍ 11ചൊവ്വാഴ്ച 2.30ന്....

                            അധ്യാപകര്‍,രക്ഷിതാക്കള്‍,വികസനസമിതി,മദര്‍ പി.ടി.എ.,വനിതാവേദി,അറിവുത്സവ കേന്ദ്ര പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയ്ക്കൊപ്പം കുട്ടികളുടെ അര്‍പ്പണ ബോധവുമാണ്  സ്ക്കൂളിനു ലഭിച്ച  ഈ പുരസ്ക്കാരങ്ങള്‍ക്കു പിന്നില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ