Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2016, ജൂലൈ 2, ശനിയാഴ്‌ച

ചങ്ങമ്പുഴ കവിതയ്ക്ക് ദൃശ്യാവിഷ്കാരം

ചങ്ങമ്പുഴ കവിതയ്ക്ക് ദൃശ്യാവിഷ്കാരം 
നവോത്ഥാനത്തിലൂടെ നന്മ പുലർന്ന മലയാള മണ്ണിൽ കരി നിഴൽ പരത്തി, ജാതി ചിന്തകൾ പുതിയ രൂപത്തിൽ കടന്നു വരുമ്പോൾ നന്മയുടെ കാവൽക്കാരായി കുട്ടികൾ മാറണമെന്ന സന്ദേശവുമായി അരയി ഗവ.യു.പി.സ്കൂളിൽ വാഴക്കുല നാടകം. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആണ് നൂറ്റാണ്ടുകളാളം മനുഷ്യജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ജാതി മത ചിന്തകളുടെ നേരനുഭവം പകർന്നു നൽകിയ ചങ്ങമ്പുഴ കവിതയ്ക്ക് ദൃശ്യാവിഷ്കാരം  നൽകിയത്.
വർഗീയ ചിന്തകളും അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും പുതിയ വേഷത്തിൽ കടന്നു വരുമ്പോൾ സമത്വസുന്ദരമായ ലോകം പടുത്തുയർത്തുവാൻ കുട്ടികളെ ആഹ്വാനം ചെയ്യുന്ന രൂപത്തിലാണ് നാടകത്തിന്റെ  അവതരണം. സ്കൂൾ  അധ്യാപികയായ ശോഭന കൊഴുമ്മലിന്റെ രചനയ്ക്ക് അധ്യാപകനായ കെ.വി.സൈജു സംവിധാനം നിർവഹിച്ചു ലോഹിതാക്ഷൻ രാവണീശ്വരത്തിന്‍റേതാണ് സംഗീതം.
വിദ്യാർഥികളായ മിഥുൻ രാജ് ( മലയൻ), അനുശീ.ടി. 
( അഴകി), ആദർശ് ( തമ്പുരാൻ ), ആദിത്യൻ.കെ (മാതേവൻ, ആദിത്യൻ പി.കെ.( കാര്യസ്ഥൻ), ആദിഷ് (കരി വള്ളുവർ), ശ്രീരാജ് കെ പി  
( കാര്യസ്ഥൻ), ശ്രീരാജ് (തേവൻ) ഗോപിക (നീലി ), അഭിരാജ് (കാര്യസ്ഥൻ).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ