Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2016, ജൂലൈ 26, ചൊവ്വാഴ്ച

"കലാമിന്റെ വിളി "

"കലാമിന്റെ വിളി "-
കലാമിന്റെ ഓർമ്മയിൽ അരയി സ്കൂൾ വീണ്ടും അധിക സമയം പ്രവർത്തിക്കും.
  സ്വപ്നങ്ങളുടെ തോഴൻ  എ.പി.ജെ അബ്ദുൾ കലാമിന്റെ
 ഓർമ്മയിൽ അധിക ജോലി ചെയ്ത് വീണ്ടും അരയി സ്കൂൾ. അഞ്ചു ദിവസം അഞ്ചു മണിക്കൂർ അധിക സമയം എടുത്ത് 2020ലെ സ്കൂൾ സ്വപ്നം കണ്ട് ശ്രദ്ധേയമായ കാസർഗോഡ് ജില്ലയിലെ അരയി ഗവ.യു.പി.സ്കൂളാണ് കലാമിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ "കലാമിന്റെ വിളി " എന്ന പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.ഈ അധ്യയന വർഷത്തിൽ ശേഷിക്കുന്ന മുഴുവൻ പ്രവൃത്തി ദിവസങ്ങളിലും നാല്പത്തിയഞ്ച് മിനുട്ട് ദൈർഘ്യമുള്ള ഒരു പിരിയഡ് അധികം ക്ലാസ്സെടുത്ത് മാതൃക സൃഷ്ടിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അരയി സ്കൂളിലെ അധ്യാപകർ. നാളെ (ബുധൻ) കലാമിന്റെ ഒന്നാം ചരമവാർഷിക ദിനം തൊട്ട് രാവിലെ 9.15 മുതൽ 10 മണി വരെ അരയി സ്കൂൾ കുട്ടികൾ കലാമിന്റെ വിളി കേൾക്കും.
"എല്ലാവരും സപ്നം കാണുക, ആകാശത്തോളം വളരുക, നാടിനെ വികസനോന്മുഖമാക്കുക " എന്ന കലാമിന്റെ വാക്കുകൾ ഹൃദയത്തിൽ പകർത്തിയാണ് അരയി സ്കൂൾ പ്രണാമമർപ്പിച്ചത്.സംസ്ഥാനത്തു തന്നെ ആദ്യമായി അരയി സ്കൂൾ കാണിച്ച മാതൃക അനുകരിച്ച് നിരവധി വിദ്യാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും അധിക സമയം ജോലി ചെയ്തിരുന്നു. ഒരാഴ്ച നീണ്ടു നിന്ന ശില്പശാലയിലൂടെ തയ്യാറാക്കിയ വികസന പദ്ധതികളുടെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട് നഗരസഭ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചത്. വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവുമായ വികസനത്തിന് നിരവധി പദ്ധതികൾക്കാണ് ഈ വർഷം മുതൽ നഗരസഭ തുടക്കം കുറിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ