Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2016, ജൂലൈ 6, ബുധനാഴ്‌ച

ബഷീര്‍ദിനം

ഇമ്മിണി ബല്യ ഈദ് ആശംസകള്‍ നേരാന്‍
ബേപ്പൂര്‍ സുല്‍ത്താന്‍ അരയി സ്കൂളിലെത്തി.
മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍, പരിവാരങ്ങളോടെ അരയി സ്കൂളിലെത്തി. മുപ്പതുനാള്‍ പിന്നിട്ട കടുത്ത ആത്മനിയന്ത്രണത്തിലൂടെ നേടിയെടുത്ത വിശുദ്ധി നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് ബേപ്പൂര്‍ സുല്‍ത്താന്‍ കൂട്ടുകാരെ ഓര്‍മ്മിപ്പിച്ചു.
ബഷീര്‍ ചരമദിനവും ചെറിയ പെരുന്നാളും ഒന്നിച്ച് വന്ന അപൂര്‍വ്വ അവസരത്തിലാണ് അരയി ഗവ.യുപി സ്കൂല്‍ വിദ്യാരംഗം കലാസാഹിത്യവേദി പുതുമയാര്‍ന്ന പരിപാടി സംഘടിപ്പിച്ചത്. കട്ടിക്കണ്ണടയും നീളന്‍ജുബ്ബയും ധരിച്ച് ചാരു കസേരയിലിരുന്ന ബഷീറിനോടൊപ്പം കുഞ്ഞിപ്പാത്തുമ്മയും ആടും സ്കൂള്‍ മുറ്റത്തെത്തിയത് നവ്യാനുഭവമായി. പ്രേമലേഖനത്തിലെ കേശവന്‍നായരും, സാറാമ്മയും ബാല്യകാലസഖിയിലെ സുഹറയും മജീദും എട്ടുകാലി മമ്മൂഞ്ഞിയും ആനവാരിയും പൊന്‍കുരിശും ഒന്നിച്ച് കൂട്ടുകാരെ കാണാനെത്തിയപ്പോള്‍ കുട്ടികളെല്ലാം ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. ബഷീര്‍ കഥാപാത്രങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക കൂടിയായിരുന്നു ലക്ഷ്യം. ബഷീര്‍ ദ മാന്‍ ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിച്ചു. മിഥുന്‍രാജ്, ഫാത്തിമ, ഹഫ്സത്ത്, നീലിമ, ധനജ്ഞയന്‍, അഭിരാം, നന്ദകുമാര്‍ എന്നിവര്‍ വേഷമിട്ടു. പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍, കെ.പി.സൈജു, ശോഭന കൊഴുമ്മല്‍, കെ.വനജ, പി.ബിന്ദു, സിനി എബ്രഹാം, ഹേമാവതി, എ.വി.സുധീഷ്ണ, എസ്.സി.റഹ്മത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ