അരയിപ്പുഴയുടെ ആരോഗ്യം വീണ്ടെടുക്കാൻ
മുളപ്പച്ച പദ്ധതിക്ക് തുടക്കമായി.പുഴയുടെ
ജൈവവ്യവസ്ഥയെ കാക്കാൻ രണ്ടു
വിദ്യാലയങ്ങൾ കൈകോർക്കുന്ന വേറിട്ട പദ്ധതി
അരയിപ്പുഴയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള കുട്ടികളുടെ കൂട്ടായ്മയ്ക്ക്
ഹരിതാഭമായ തുടക്കം. ഉപ്പിലിക്കൈ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ്
സ്കീം വളണ്ടിയർമാരും അരയിഗവ.യു.പി.സ്കൂൾ ഹരിതസേനയും കേരള വനംവകുപ്പുമായി
സഹകരിച്ചാണ് മുളപ്പച്ച എന്ന പേരിൽ പുഴ സംരക്ഷണത്തിനായി വിപുലമായ
പദ്ധതി ആരംഭിച്ചത്. ശ്രീ അരയി കോവിലകം ഭഗവതി ക്ഷേത്രത്തിന്റെ
ആഭിമുഖ്യത്തിൽ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകനും
എഴുത്തുകാരനുമായ ഡോ.അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗൺസിലർ സി.കെ.വത്സലൻ അധ്യക്ഷത വഹിച്ചു.
ആയിരം
കുഞ്ഞുങ്ങളെ വളർത്തുന്നതിനേക്കാൾ വലിയ പുണ്യ പ്രവർത്തനമാണ് ഒരു മരം
നടുന്നതിലൂടെ നാം ചെയ്യുന്നതെന്ന് അംബികാസുതൻ മാങ്ങാട് പറഞ്ഞു. പുഴയോരം മരം
നട്ട് സംരക്ഷിക്കുന്നതിലൂടെ ഒരു ജൈവ വ്യവസ്ഥയെ തന്നെ രക്ഷിക്കുകയാണ്
ചെയ്യുന്നത്. അദ്ദേഹം കൂട്ടി ചേർത്തു.
കിനാനൂർ
കരിന്തളം പഞ്ചായത്തിലെ ചെങ്കൽ പാറകളിൽ നിന്ന് ഉത്ഭവിച്ച് മടിക്കൈ,
കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലൂടെ ഒഴുകി കവ്വായി കായലിൽ പതിക്കുന്ന അരയി
പുഴയെ സംരക്ഷിക്കാനുള്ള ജനകീയ കർമ്മപദ്ധതിയുടെ തുടക്കം നാടിന്റെ
ഉത്സവമായി.
കുട്ടികളും
രക്ഷിതാക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ പുഴയെ സംരക്ഷിക്കാനുള്ള
പ്രവർത്തന ങ്ങളിൽ പങ്കാളികളാകുമെന്ന് പ്രതിജ്ഞ എടുത്തു. രണ്ടു വർഷം കൊണ്ട്
പുഴയുടെ രണ്ടു കരകളിലും മുളങ്കാടുകൾ സൃഷ്ടിക്കുകയാണ് ആദ്യഘട്ടം.
പ്രിൻസിപ്പാൾ ഡോ. പി.കെ.ജയരാജ്, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ,
ജില്ലാ പരിസ്ഥിതി സമിതി അധ്യക്ഷൻ അഡ്വ.ടി.വി.രാജേന്ദ്രൻ, എം.സുരേഷ്, പി.രാജൻ, കെ.അമ്പാടി, രാമകൃഷ്ണൻ മോനാച്ച എന്നിവർ പ്രസംഗിച്ചു. ഭാസ്ക്കരൻ അരയി, രമേശൻ അരയി, കെ.വനജ,ശ്രീപതിമാസ്റ്റർ, ശോഭന കൊഴുമ്മൽ, കെ.വി.സൈജു, സി.വി.അരവിന്ദാക്ഷൻ, കെ.വി.സുമ, എം.എം.മാജി, കെ.വി.അശ്വതി നേതൃത്വം നൽകി.
ജില്ലാ പരിസ്ഥിതി സമിതി അധ്യക്ഷൻ അഡ്വ.ടി.വി.രാജേന്ദ്രൻ, എം.സുരേഷ്, പി.രാജൻ, കെ.അമ്പാടി, രാമകൃഷ്ണൻ മോനാച്ച എന്നിവർ പ്രസംഗിച്ചു. ഭാസ്ക്കരൻ അരയി, രമേശൻ അരയി, കെ.വനജ,ശ്രീപതിമാസ്റ്റർ, ശോഭന കൊഴുമ്മൽ, കെ.വി.സൈജു, സി.വി.അരവിന്ദാക്ഷൻ, കെ.വി.സുമ, എം.എം.മാജി, കെ.വി.അശ്വതി നേതൃത്വം നൽകി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ