അരയി ഒരുമയുടെ തിരുമധുരം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച അറിവുത്സവ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ക്കുള്ള ശില്പശാല ആരംഭിച്ചു...വട്ടത്തോട്,കണ്ടംകുട്ടിച്ചാല്‍,കാര്‍ത്തിക,അരയി സെന്‍ട്രല്‍,പാലക്കാല്‍ എന്നിവിടങ്ങളിലാണ് അറിവുത്സകേന്ദ്രങ്ങള്‍.
കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കള്‍,നാട്ടുകാര്‍,കുടുംബശ്രീകള്‍ എന്നിവയുടെ കൂട്ടായ്മയില്‍ സംഘടിപ്പിക്കും.പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലും അവധിദിവസങ്ങളില്‍ ഒരു നിശ്ചിത സമയത്തും അറിവുത്സവ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ