ക്രിസ്മസ് ആശംസകള്‍
ക്രിസ്മസ് അവധിക്ക് വിദ്യാലയം അടയ്ക്കുന്ന ദിവസം... ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലായിരുന്നു കുട്ടികള്‍.
മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ ഉച്ചയോടെ അവസാനിച്ചു.
കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ്,ആശംസാകാര്‍ഡുകള്‍ തയ്യാറാക്കാനും ,കവര്‍തയ്യാറാക്കാനും ക്രിസ്മസ് ട്രി നിര്‍മ്മിക്കാനും ,പുല്‍ക്കൂട് നിര്‍മ്മിക്കാനും തുടങ്ങി.രണ്ടാതരത്തിലെ കുട്ടുകാരായിരുന്നു ഇക്കാര്യത്തില്‍ മാതൃക കാട്ടിയത്.അവരുണ്ടാക്കിയ ആശംസാകാര്‍ഡുകള്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്കു നല്‍കി.
ക്രിസ്മസ് ട്രി ഒരുക്കി.മുന്നും നാലും ക്ലാസുകാരും ഒപ്പം ചേര്‍ന്നു.യു.പി വിഭാഗം കുട്ടികള്‍ മനോഹരമായ പുല്‍ക്കൂട് നിര്‍മ്മിച്ചു,ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങള്‍ നല്‍കി ക്രിസ്മസ് ആഘോഷം പൊടിപൊടിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ