Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, ഡിസംബർ 18, വ്യാഴാഴ്‌ച

സര്‍ഗസാഹിത്യ പാഠശാലയും എക്സപ്രഷന്‍സ് ഇംഗ്ലീഷ് ക്യാമ്പും

അരയി സ്ക്കൂളില്‍  സര്‍ഗസാഹിത്യ പാഠശാലയും
 എക്സപ്രഷന്‍സ് ഇംഗ്ലീഷ് ക്യാമ്പും

ക്രിസ്മസ് അവധിക്കാലം പഠനോത്സവമാക്കാന്‍ അരയി ഗവ.യു.പി.സ്ക്കൂളില്‍ സര്‍ഗസാഹിത്യ പാഠശാലയും എക്സപ്രഷന്‍സ് ഇംഗ്ലീഷ് ക്യാമ്പും ഒരുക്കുന്നു.സാഹിത്യ പാഠശാല 20,21 തീയ്യതികളിലും,ഇംഗ്ലീഷ് ക്യാമ്പ്23,24തീയ്യതികളിലുംനടക്കും.ഡിസംബര്‍ 20 ശനിയാഴ്ച സാഹിത്യ പാഠശാല ശ്രി സി.എം. വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.ഒന്നാം ദിവസം കവിതയുടെ വഴികള്‍,രചനയുടെ രസവിദ്യ,എഴുത്തുപുര,വരികള്‍ക്കൊപ്പം തുടങ്ങിയ ക്ലാസുകള്‍ നടക്കും.വൈകിട്ട്3മണിക്ക് പയ്യന്നൂര്‍ മലയാളഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്ക്കരപൊതുവാളും,സുമിത്രാരാജനും സ്നേഹാക്ഷര സംഗമം ഒരുക്കും
രണ്ടാം ദിവസം കഥയുടെ വഴികള്‍ പ്രശസ്ത ചെറുകഥാകൃത്ത് പ്രകാശന്‍ മടിക്കൈ ഉദ്ഘാടനം ചെയ്യും .ഭാഷയുടെ ആഖ്യാനം,എഴുത്തുപുര,കഥവരമ്പിലൂടെ എന്നീ പരിപാടികള്‍ നടക്കം.പ്രകാശന്‍ കരിവെള്ളൂര്‍ കഥപറയാം രസിക്കാം പരിപാടി നയിക്കും. നാരായണന്‍ അമ്പലത്തറ,വിനോദ്കുമാര്‍ പെരുമ്പള,സിനിമോള്‍ കെ ബളാല്‍,രാജേഷ് കൂട്ടക്കനി,ഹരിനാരായണന്‍ എന്നിവര്‍ ക്ലാസെടുക്കും.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇംഗ്ലീഷിന്റെ സഹായത്തോടെഒരുക്കുന്ന എക്സപ്രഷന്‍സ് ടു എക്സ്പീരിയന്‍സ് ഇംഗ്ലീഷ് ക്യാമ്പ് ഡയറക്ടര്‍ ഡോ.പി.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.കെ.വി രവീന്ദ്രനാണ് ക്യാമ്പ് ഡയറക്ടര്‍.തെരഞ്ഞെടുത്ത 60 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ