Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, ഡിസംബർ 26, വെള്ളിയാഴ്‌ച

ആലസ്യത്തിന് 'അവധി' നല്‍കി അരയി ഗവ.യു.പി.സ്ക്കൂളില്‍ സ്നേഹാക്ഷര സംഗമം

ആലസ്യത്തിന് 'അവധി' നല്‍കി അരയി ഗവ.യു.പി.സ്ക്കൂളില്‍ സ്നേഹാക്ഷര സംഗമം.
ആലസ്യത്തിന് 'അവധി' നല്‍കി അരയി ഗവ.യു.പി.സ്ക്കൂളില്‍  നടന്ന സ്നേഹാക്ഷര സംഗമം പരിപാടി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നവ്യാനുഭവമായി.സാഹിത്യവും സംഗീതവും സമന്വയിപ്പിച്ചുകൊണ്ട് കേരള സാഹിത്യ അക്കാദമി മെമ്പറും പയ്യന്നൂര്‍ മലയാളഭാഷാ പാഠശാല ഡയറക്ടറുമായ ടി.പി. ഭാസ്ക്കരപൊതുവാളും,  സീരിയല്‍ നടിയും പ്രൊഫഷണല്‍ ഗായികയുമായ സുമിത്രാരാജനും അവതരിപ്പിച്ച മധുരം മധുരം പരിപാടിയാണ് ഭാഷാസ്നേഹികള്‍ക്ക് നവ്യാനുഭവമായത്.
വേദിയിലെ നിലവിളക്കില്‍ അഞ്ചുകുട്ടികള്‍ചേര്‍ന്ന് അഞ്ചുതിരി തെളിയിച്ചതോടെ പരിപാടിക്ക് തുടക്കമായി.പ്രാചീനകവിതകള്‍തൊട്ട് ആധുനിക കാവ്യ ശകലങ്ങള്‍വരെ  കോര്‍ത്തിണക്കികൊണ്ടുള്ള അവതരണം കഥാപ്രസംഗംപോലെ ലളിതവും  നാടകം പോലെ ഹൃദ്യവുമായിരുന്നു.മൂന്ന് വര്‍ഷത്തിനിടയില്‍  തൊള്ളായിരം വേദികളിലവതരിപ്പിച്ച  സാഹിത്യ വിരുന്ന് ആസ്വദിക്കാന്‍ നൂറുക്കണക്കിന് ആളുകള്‍ ഒത്തുകൂടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ