ഓര്‍മ്മകളുടെ
കൈവളകിലുക്കി അരയിസ്ക്കൂളില്‍ ഓടക്കുഴല്‍ വാദനം.മലയാളത്തെ രാഗബദ്ധമാക്കിയ
അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കി ശ്രി ബാലചന്ദ്രന്‍ കൊട്ടോടിയാണ്
ഓടക്കുഴലില്‍ നാദവിസ്മയം തീര്‍ത്തത്.സൈജുമാസ്റ്റര്‍ സിനിമാഗാനങ്ങള്‍ ആലപിച്ചു.ആദിത്യന്‍,ദേവിക,സ്നേഹമോള്‍,അനിരുദ്ധ് ,ദേവനന്ദ എന്നിവര്‍ ഒ.എന്‍.വി കവിതകള്‍ ആലപിച്ചു.
Flash News
2016, ഫെബ്രുവരി 19, വെള്ളിയാഴ്ച
2016, ഫെബ്രുവരി 17, ബുധനാഴ്‌ച
മികച്ച വിദ്യാലയം
അരയി ഗവ. യു.പി. സ്ക്കൂളിനെ ഹോസ്ദുര്‍ഗ് ഉപജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു.അവഗണിക്കപ്പെട്ട സര്‍ക്കാര്‍ വിദ്യാലയത്തെ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമതീതമായി
കൂട്ടായ്മയിലൂടെ നേട്ടങ്ങളുടെ നെറുകയില്‍ എത്തിച്ചതിനാണ് പുരസ്ക്കാരം.ബി.ആര്‍.സിയില്‍ വച്ച് നടന്ന ചടങ്ങില്‍ നഗരസഭാചെയര്‍മാന്‍ വി.വി. രമേശന്‍ പുരസ്ക്കാരം വിതരണം ചെയ്തു.
2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച
ചേരുവ മാറ്റാം രുചിനോക്കാം
ചേരുവ മാറ്റാം രുചിനോക്കാം
വ്യത്യസ്ത ചേരുവകള്‍ അടങ്ങിയതാണ് ആഹാരമെന്നും,ചേരുവകളുടെ സ്വഭാവത്തിനനുസരിച്ച് അഹാരത്തിന്റെ രുചിയിലും വ്യത്യാസം വരുമെന്നും തിരിച്ചറിയുന്നു,.ആഹാരത്തിലെ ചേരുവകള്‍ പട്ടികപ്പെടുത്തുന്നു.
രണ്ടാംതരത്തിലെ അറിഞ്ഞുകഴിക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പഠനപ്രവര്‍ത്തനത്തില്‍നിന്ന്....
2016, ജനുവരി 30, ശനിയാഴ്‌ച
രക്തസാക്ഷി ദിനം
"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക. "സ്ക്കൂള്‍ അസംബ്ലിയില്‍ഒത്തുചേര്‍ന്ന
കുട്ടികള്‍ പതിവില്ലാത്ത ശബ്ദം കേട്ട്
തിരിഞ്ഞുനോക്കി.രക്തസാക്ഷിദിനത്തില്‍ ഒന്നാംതരത്തിലെ ദേവനന്ദ
തനിക്കുകിട്ടിയ ഗാന്ധിസൂക്തം അവതരിപ്പിച്ചതായിരുന്നു അത്.ഹിംസയിലൂടെയുള്ള
വിജയം വിജയമല്ല. അതു വെറും തോല്‍വിയാണ്..എന്തെന്നാല്‍ അതുവെറും നൈമിഷികം
മാത്രം....
തുടങ്ങിയ അറുപത്തിയെട്ട് മൊഴിമുത്തുകള്‍ കുട്ടികള്‍ അവതരിപ്പിച്ചു.പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
തുടങ്ങിയ അറുപത്തിയെട്ട് മൊഴിമുത്തുകള്‍ കുട്ടികള്‍ അവതരിപ്പിച്ചു.പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
2016, ജനുവരി 29, വെള്ളിയാഴ്‌ച
മികവ് പ്രദര്‍ശനം 2015-16 (26-01-2015)

2016, ജനുവരി 10, ഞായറാഴ്‌ച
നിരഞ്ജന് പ്രണാമമര്‍പ്പിച്ച്..
പത്താന് കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍ ലഫ് .കേണല്‍ നിരഞ്ജന്റെ ഓര്‍മ്മയ്ക്കായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്.കോം ട്രസ്റ്റ് കണ്ണാശുപത്രിയും സ്ക്കൂള്‍ വികസന സമിതിയും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭാ കൗണ്‍സിലര്‍ ശ്രി. സി.കെ. വത്സലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മടികൈ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രി ജഗദീശന്‍ അധ്യക്ഷത വഹിച്ചു.

2016, ജനുവരി 9, ശനിയാഴ്‌ച
പുതുവത്സരാഘോഷം 01/01/2016
ഒന്നാം ദിവസം അക്ഷരമുണ്ട്...രണ്ടാം ദിവസം പായസമുണ്ട് .....
അരയി ഗവ.യു.പി.സ്ക്കൂളിലെ പുതുവത്സരാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ശ്രി. സി.കെ. വത്സലന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.വിജയകുമാരി ടീച്ചര്‍ സാപോണ്‍സര്‍ ചെയ്ത കേക്കിനു പുറമേ 12 തരം പയറുവര്‍ഗ്ഗങ്ങള്‍കൊണ്ട് ഉണ്ടാക്കിയ പായസവും പുതുവര്‍ഷത്തെ മധുരതരമാക്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)