Flash News
2019, ഒക്‌ടോബർ 17, വ്യാഴാഴ്‌ച
2018, ഏപ്രിൽ 2, തിങ്കളാഴ്ച
2018, ജനുവരി 28, ഞായറാഴ്‌ച
2018, ജനുവരി 2, ചൊവ്വാഴ്ച
ലോക നാട്ടറിവ് ദിനം 22.08.2017
ലോക നാട്ടറിവ് ദിനത്തിൽ രുചിയൂറും നാടൻ വിഭവങ്ങൾ ഒരുക്കി അരയി സ്കൂളിൽ ഇലക്കറി മഹോത്സവം
നാവിൽ രുചിയൂറും നാടൻ വിഭവങ്ങൾ ഒരുക്കി അരയി ഗവ.യു.പി.സ്കൂൾ അമ്മ
കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ നാടൻ ഇലക്കറി മഹോത്സവം നവ്യാനുഭവമായി.
ലോക നാട്ടറിവ് ദിനാചരണത്തോടനുബന്ധിച്ചാണ് മലയാളി മറന്നു പോയ നാടൻ രുചികൾ ഒരുക്കാൻ അമ്മമാർ മുന്നിട്ടിറങ്ങിയത്.നാട്ടിടവഴി കളിലും
പുരയിടത്തിലും ആരും ശ്രദ്ധിക്കാതെ പോകുന്ന ഔഷധ ഗുണവും പോഷകസമൃദ്ധവുമായ
നൂറിലധികം ഇലകൾ ഉപയോഗിച്ച് ഇരുന്നൂറിലേറെ വിഭവങ്ങളാണ് ചുരുങ്ങിയ സമയം
കൊണ്ട് അമ്മമാർ തയ്യാറാക്കിയത്. മുരിങ്ങയില കട് ലറ്റ്, തകര, ചേന, കോവക്ക,
കറിവേപ്പില എന്നിവ ചേർത്ത പച്ചില ഫിസ,ചീരപ്പുട്ട്, നെടുംതാളപ്പം, പത്തില
തോരൻ, ഇഞ്ചിയില, പാവയ്ക്കയില ,പുനപ്പുളി, മുത്തിൾ, തഴുതാമ ചേർത്ത പച്ചടി,
വിവിധയിനം തോരൻ, താളിലകൊണ്ടുള്ള വിശിഷ്ടമായ പത്രട തുടങ്ങിയ ഓരോ വിഭവത്തിനും
വ്യത്യസ്തമായ സ്വാദ്. തൂശനിലയിൽ വിളമ്പിയ വിഭവങ്ങളുടെ രുചിയറിയാൻ എത്തിയ
കുട്ടികൾക്ക് അമ്മമാർ തന്നെ അവയുടെ ഔഷധ പ്രാധാന്യത്തെക്കുറിച്ച്
വിശദീകരിച്ചു. ചാർട്ടുകളിൽ കുറിപ്പെഴുതി പ്രദർശിപ്പിക്കുകയുമുണ്ടായി.പ് രദർശനത്തിനു ശേഷം വിഭവങ്ങൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പി.
സമരകഥയിലെ ഉപ്പും മുളകും രുചിച്ച് അരയി: 16 08 2017
സമരകഥയിലെ ഉപ്പും മുളകും രുചിച്ച്
അരയി
അരയി
ഡോക്യു ഡ്രാമ ശ്രദ്ധേയമായിസ്വാതന്ത്ര്യ സമര ചരിത്രത്തിലെ രണ്ട് ചരിത്ര മുഹൂർത്തങ്ങൾ കോർത്തിണക്കി
അരയി ഗവ. യു പി.സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഉപ്പും മുളകും ഡോക്യു ഡ്രാമ
ശ്രദ്ധേയമായി.വാസ്കോഡ ഗാമയും സാമൂതിരി രാജാവും തമ്മിലുള്ള സംഗമത്തിനും
ഉപ്പുസത്യാഗ്രഹ സമരത്തിനും നാടകത്തിന്റെ രുചിഭേദം പകർന്ന്
അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാർക്ക് അത് വേറിട്ട അനുഭവമായി.
തെരുവുനാടകത്തിന്റെയും പ്രൊസീനിയത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ക്ലാസ് മുറിയിൽ നിന്ന് തുടങ്ങി സാമൂതിരിയുടെ കൊട്ടാരത്തിലേക്കും അബ്ദുൾ റഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ നടന്ന ഉപ്പ് നിയമന ലംഘനത്തിലേക്കും നാടകം അതിവേഗം സഞ്ചരിച്ചത്.
ക്ലാസിൽ പ്രവൃത്തി പരിചയ അധ്യാപിക നിർദ്ദേശിച്ച പ്രകാരം സലാഡ് ഉണ്ടാക്കാൻ കുട്ടികൾ കൊണ്ടുവന്ന പച്ചക്കറികളോടൊപ്പം ഉപ്പും മുളകും ഇല്ലാത്തതിന്റെ അന്വേഷണത്തിൽ നിന്നാണ് നാടകം ആരംഭിക്കുന്നത്. പോർച്ചുഗീസുകാർ കടൽ കടത്തികൊണ്ടു പോയ കുരുമുളകും നികുതി ചുമത്തി ബ്രിട്ടീഷുകാർ തടവിലാക്കിയ ഉപ്പും രംഗത്തു വരുന്നതോടെ നാടകരംഗം സമരകഥയിലേക്ക് പ്രവേശിക്കുന്നു.
കച്ചവടത്തിനു വന്നവർ അധികാരികളായി മാറുന്നു.
വിദേശ ചൂഷണത്തിനെതിരെ നാടു നടത്തിയ പോരാട്ടം ഉപ്പുസത്യാഗ്രഹ പ്രമേയത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചത് തീഷ്ണമായ അനുഭവമായി. സ്വാതന്ത്ര്യദിനത്തിൽ സലാഡല്ല നാടിന്റെ രുചിയുള്ള മൊളീഷ്യമാണ് ഉണ്ടാക്കേണ്ടതെന്ന് കുട്ടികൾ ടീച്ചറെ തിരുത്തുന്നു. ഉപ്പും കുരുമുളകും ചേർത്ത മൊളീഷ്യം ഉണ്ടാക്കി നാടകം കാണാനെത്തിയ നഗരസഭാ ചെയർമാൻ വി.വി.രമേശനും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഹമൂദ് മുറിയാനാവിക്കും ഒപ്പം നൂറുകണക്കിന്ണികൾക്കും വിതരണം ചെയ്തുകൊണ്ടാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.
സ്കൂൾ അധ്യാപകനായ പ്രകാശൻ കരിവെള്ളൂർ രചനയും ദേശീയ തല അംഗീകാരം നേടിയ നാടക സംവിധായകൻ രാജേഷ് കീഴത്തൂർ സംവിധാനവും നിർവഹിച്ച നാടകത്തിൽ വിദ്യാലയത്തിലെ 30 കുട്ടികൾ വേഷമിട്ടു.സ്കൂൾ പിടിഎ പ്രസിഡണ്ട് എസ്.ജഗദീശൻ, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, ശരത്ത് അരയി,പി ഭാസ്ക്കരൻ മദർ പി ടി എ പ്രസിഡണ്ട് എസ്.സി.റഹ്മത്ത് എന്നിവരാണ് അണിയറയിൽ. സ്വാതന്ത്ര്യ ദിന റാലി, സംഗീതശില്പം, കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവയും നടന്നു.

2017, ജൂൺ 22, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)