ലോക നാട്ടറിവ് ദിനത്തിൽ രുചിയൂറും നാടൻ വിഭവങ്ങൾ ഒരുക്കി അരയി സ്കൂളിൽ ഇലക്കറി മഹോത്സവം
നാവിൽ രുചിയൂറും നാടൻ വിഭവങ്ങൾ ഒരുക്കി അരയി ഗവ.യു.പി.സ്കൂൾ അമ്മ
കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ നാടൻ ഇലക്കറി മഹോത്സവം നവ്യാനുഭവമായി.
ലോക നാട്ടറിവ് ദിനാചരണത്തോടനുബന്ധിച്ചാണ് മലയാളി മറന്നു പോയ നാടൻ രുചികൾ ഒരുക്കാൻ അമ്മമാർ മുന്നിട്ടിറങ്ങിയത്.നാട്ടിടവഴി കളിലും
പുരയിടത്തിലും ആരും ശ്രദ്ധിക്കാതെ പോകുന്ന ഔഷധ ഗുണവും പോഷകസമൃദ്ധവുമായ
നൂറിലധികം ഇലകൾ ഉപയോഗിച്ച് ഇരുന്നൂറിലേറെ വിഭവങ്ങളാണ് ചുരുങ്ങിയ സമയം
കൊണ്ട് അമ്മമാർ തയ്യാറാക്കിയത്. മുരിങ്ങയില കട് ലറ്റ്, തകര, ചേന, കോവക്ക,
കറിവേപ്പില എന്നിവ ചേർത്ത പച്ചില ഫിസ,ചീരപ്പുട്ട്, നെടുംതാളപ്പം, പത്തില
തോരൻ, ഇഞ്ചിയില, പാവയ്ക്കയില ,പുനപ്പുളി, മുത്തിൾ, തഴുതാമ ചേർത്ത പച്ചടി,
വിവിധയിനം തോരൻ, താളിലകൊണ്ടുള്ള വിശിഷ്ടമായ പത്രട തുടങ്ങിയ ഓരോ വിഭവത്തിനും
വ്യത്യസ്തമായ സ്വാദ്. തൂശനിലയിൽ വിളമ്പിയ വിഭവങ്ങളുടെ രുചിയറിയാൻ എത്തിയ
കുട്ടികൾക്ക് അമ്മമാർ തന്നെ അവയുടെ ഔഷധ പ്രാധാന്യത്തെക്കുറിച്ച്
വിശദീകരിച്ചു. ചാർട്ടുകളിൽ കുറിപ്പെഴുതി പ്രദർശിപ്പിക്കുകയുമുണ്ടായി.പ് രദർശനത്തിനു ശേഷം വിഭവങ്ങൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ