Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014 ഓഗസ്റ്റ് 30, ശനിയാഴ്‌ച

ഓണത്തെ വരവേല്‍ക്കാന്‍ അരയി പൂരാടം


ഓണം
പുതുമകളുടെ പൂക്കാലം...അരയിക്ക് ഒരുമയുടെ തിരുമധുരം........പൂക്കളും, പൂവിളിയും, പൂത്തുമ്പിയും,പൂവെയിലും,പൂക്കളം തീര്‍ക്കുമ്പോള്‍ ഞങ്ങളുമൊരുങ്ങി ഓണത്തെ വരവേല്‍ക്കാന്‍.......

കുട്ടികളുടെ ഓണം
   അവണി പൊന്നൂഞ്ഞാല്‍ അവധിക്കാല പഠന   കിറ്റ്.
     ഓണപൂക്കളം
     ഓണപ്പതിപ്പ് 
അമ്മമാരുടെ ഓണം
 കസേരകളി
കമ്പവലി
പൂക്കളം 
നാട്ടുകാരുടെ ഓണം 
ഓണസദ്യ 
അരയി ജമാഅത്ത് കമ്മറ്റിയും നൂറുല്‍ ഇസ്ലാം 
മദ്രസ്സയും ഒരുക്കുന്ന പതിനെട്ട് വിഭവങ്ങളോടുകൂടിയ ഓണസദ്യ. 

2014 ഓഗസ്റ്റ് 23, ശനിയാഴ്‌ച

സ്കൂള്‍ പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പ്

സ്കൂള്‍ പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പ്
ഇവര്‍ സാരഥികള്‍പാര്‍ലിമെന്റ്  തെരഞ്ഞെടുപ്പിലെ  വിജയികള്‍
 
നിയോജകമണ്ടലാടിസ്ഥാനത്തില്‍ഐശ്വര്യ.പി.വി.(ഒന്ന്).കൃഷ്ണജ.പി.വി.(രണ്ട്)
നീലിമ ബി.(മൂന്ന്)(ശ്രിരാജ് (നാല്)അനന്തു(അഞ്ച്)അഭിന്‍.വി.(ആറ്)ഖദീജ.പി(ഏഴ്)&സ്കൂള്‍ ലീഡര്‍

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി


ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

വിദ്യാലയവികസനനിധി





വിദ്യാലയ വികസനനിധി സമാഹരണയജ്ഞം ഉദ്ഘാടനം

സമഗ്ര വികസനത്തിലൂടെ വിദ്യാലയത്തെ  അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി.

വിദ്യാലയവികസനത്തിന് വിശ്വാസികളുടെ കൂട്ടായ്മ
വിദ്യാലയവികസന നിധി സമാഹരണയജ്ഞത്തിന്റെ ഉദ്ഘാടന പരിപാടിയുടെ പ്രചരണത്തിന് ഗ്രാമത്തിലെ ക്ഷേത്രങ്ങളും മുസ്ലിം പള്ളിയും ....

 അരയി ജമാഅത്ത് പള്ളി ,
നൂരുല്‍ ഇസ്ലാം മദ്രസ്സ,
ശ്രി ഏരത്ത് മുണ്ട്യ ദേവസ്ഥാനം
ശ്രി അള്ളോത്ത് കരിം ചാമുണ്ഡി ദേവസ്ഥാനം
കാര്‍ത്തിക ശ്രി മുത്തപ്പന്‍ മഠപ്പുര
പൂക്കുന്നത്ത് ശ്രീ ശാസ്താവ് ഈശ്വരന്‍ ക്ഷേത്രം
ശ്രി അരയി കോവിലകം ഭഗവതി ക്ഷേത്രം
വട്ടത്തോട് ശ്രി മുത്തപ്പന്‍ മഠപ്പുര
കണ്ടം കുട്ടിച്ചാല്‍ ശ്രി അയ്യപ്പ ഭജനമഠം

   
വിദ്യാലയ വികസനനിധി സമാഹരണയജ്ഞം ബഹു.പി.കരുണാകരന്‍(എം.പി.) ഉദ്ഘാടനം ചെയ്തു. ശ്രീമതി.കെ.ദിവ്യ(ബഹു.ചെയര്‍പേഴ്സണ്‍,കാഞ്ഞങ്ങാട്നഗരസഭ)അദ്ധ്യക്ഷത വഹിച്ചു. ശ്രീ. സി.രാഘവന്‍(DDE,Kasaragod), ശ്രീ. ടി.എം.സദാനന്ദന്‍(AEO,Hosdurg) തുടങ്ങി മറ്റ് പൗരപ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.പൊതുജനങ്ങളില്‍ നിന്നും രണ്ടര ലക്ഷം രൂപ സമാഹരിക്കാന്‍ സാധിച്ചു.കൂടുതല്‍ പേര്‍ തുക വാഗ്ദാനം ചെയ്തിട്ടുണ്ട്.

2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച

സ്വാതന്ത്ര്യദിന സപ്ലിമെന്‍റ്

സ്വാതന്ത്ര്യദിന സപ്ലിമെന്‍റിലെ വിവിധ പേജുകള്‍
    അരയി പെരുമ 
ജൂണ്‍ മാസം തൊട്ട് നാളിതുവരെയുളള ചുരുങ്ങിയ കാലയളവിനുളളില്‍ വേറിട്ട കര്‍മ്മപഥങ്ങളിലൂടെയാണ് അരയി ഗവ.യു.പി.സ്കൂള്‍ പ്രയാണം ചെയ്യുന്നത്.പഠനമികവിനൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മുന്തിയപരിഗണന നല്‍കി അറിവു നേടല്‍ ഒരുത്സവത്തിന്റെ പ്രതീതി ഉളവാക്കുന്ന കര്‍മ്മപരിപാടികളാണ് ഇവിടെ സംഘടിപ്പിക്കുന്നത്.അരയി ഗ്രാമത്തിലെ മുഴുവന്‍ ആളുകളുടേയും സഹകരണങ്ങള്‍ക്ക് പുറമെ ത്രിതല പഞ്ചായത്തുകള്‍,ജനപ്രതിനിധികള്‍,മറ്റ് സന്നദ്ധസംഘടനകള്‍,സ്ഥാപനങ്ങള്‍ എന്നിവരുടെ സഹായവുംകൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ഉദ്ദേശിക്കുന്നത്.

പേജ്1

                                                                        

                                

2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ചുമര്‍പത്രിക

               
               വിവിധ ക്ലബ്ബുകളുടെ ചുമര്‍പത്രിക








സ്വാതന്ത്ര്യദിന സപ്ലിമെന്‍റ് പ്രകാശനം

 
                സ്വാതന്ത്ര്യദിന സപ്ലിമെന്റ് പ്രകാശനം ചെയ്തു.........

സ്വാതന്ത്ര്യദിന സപ്ലിമെന്‍റ് ശ്രീ.കെ.അമ്പാടി(സ്കൂള്‍ വികസന സമിതി ചെയര്‍മാന്‍) പി.ടി..പ്രസിഡണ്ട് ശ്രീ.രാജന്‍.പി.യ്ക്ക് നല്കി പ്രകാശനം ചെയ്യുന്നു.

വന്ദേമാതരം

കുട്ടികള്‍ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തില്‍......


വന്ദേമാതരം


സ്വാതന്ത്ര്യദിന റാലി

                     സ്വാതന്ത്ര്യദിന റാലി







വിവിധ സ്വാതന്ത്ര്യസമര നേതാക്കന്‍മാരുടെ വേഷങ്ങള്‍ ധരിച്ച് കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു.അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും നാട്ടുകാരും റാലിയിലും സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും പങ്കെടുത്തു.

പായസവിതരണം

          സ്വാതന്ത്ര്യദിനം-പായസവിതരണം

PTA യുടെ നേതൃത്വത്തിലുള്ള പായസവിതരണം.....

കാഴ്ചക്കുല

2014 ഓഗസ്റ്റ് 13, ബുധനാഴ്‌ച

സ്വാതന്ത്ര്യദിന ബാഡ്ജ്

വിദ്യാലയ വികസനനിധി സമാഹരണയജ്ഞം


ഉദ്ഘാടനം:ബഹു.പി.കരുണാകരന്‍(എം.പി)
അധ്യക്ഷത:ശ്രീമതി.കെ.ദിവ്യ(ബഹു:ചെയര്‍പേഴ്സണ്‍,കാഞ്ഞങ്ങാട് നഗരസഭ)

ദേശീയപതാക നിര്‍മ്മാണം

ദേശീയപതാക നിര്‍മ്മാണം
   
ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളില്‍ ദേശീയപതാക നിര്‍മ്മാണം നടന്നു.

വിദ്യാലയ വികസനനിധി സമാഹരണയജ്ഞം


2014ആഗസ്ത് 16 ശനി വൈകിട്ട്3 മണി        
ഉദ്ഘാടനം:ബഹു.പി.കരുണാകരന്‍(എം.പി)
അധ്യക്ഷത:ശ്രീമതി.കെ.ദിവ്യ(ബഹു:ചെയര്‍പേഴ്സണ്‍,കാഞ്ഞങ്ങാട് നഗരസഭ)

2014 ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

സാക്ഷരം

                                  സാക്ഷരം

         സാക്ഷരം- 2014 പി.ടി.എ.പ്രസിഡണ്ട് ശ്രീ.പി രാജന്‍.ഉദ്ഘാടനം ചെയ്തു.മാതൃസമിതിയുടെ നേതൃത്വത്തില്‍ ദിവസവും ലഘുഭക്ഷണം നല്കുന്നു.കുട്ടികള്‍ വളരെ താല്‍പര്യത്തോടെ പങ്കെടുക്കുന്നു.

2014 ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

യുദ്ധം വേണ്ടേ വേണ്ട............

രണ്ടാം ക്ലാസ്സിലെ നീഹാര. ആര്‍. സഡാക്കോയായി.മറ്റുകുട്ടികള്‍ സമാധാനത്തിന്റെ സഡാക്കോകൊക്കുകള്‍ പറത്തിസഡാക്കോ കൊക്ക് നിര്‍മ്മാണ പരിശീലനം ശ്രീമതി.ശോഭനാകൊഴുമ്മല്‍ നിര്‍വ്വഹിച്ചു.

ഹിരോഷിമാദിനം-ആഗസ്ത്6

ആഗസ്ത് 6 ഹിരോഷിമാദിനത്തില്‍ ഹെഡ്മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.

2014 ഓഗസ്റ്റ് 3, ഞായറാഴ്‌ച

പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം


പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം

അരയി ഗവ.യു.പി.സ്കൂളില്‍ നടന്ന എസ്.എം.സി.യും പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമവും പ്രാദേശിക പാഠശാലയും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്സണ്‍ ശ്രീമതി കെ.ദിവ്യ. ഉദ്ഘാടനം ചെയ്യുന്നു.പി.ടി.. പ്രസിഡണ്ട് ശ്രീ. പി.രാജന്‍.അദ്ധ്യക്ഷം വഹിച്ചു.പ്രധാനാധ്യാപകന്‍ ശ്രീ.കൊടക്കാട് നാരായണന്‍ മാസ്ററര്‍ സ്വാഗതവും ശ്രീമതി.ശോഭനാകൊഴുമ്മല്‍ നന്ദിയും പറഞ്ഞു.

സ്നേഹമധുരം

അരയി ഗവ.യു പി സ്കൂളിന്റേയും മാതൃസമിതിയുടേയും ആഭിമുഖ്യത്തില്‍ നടന്ന ഉണ്ണിയപ്പം ചുടലും വിതരണവും:പുണ്യമാസത്തിന്റെ അവസാന വെള്ളിയില്‍ അരയി ഗവ.യു.പി. സ്കൂളിലെ കുട്ടികള്‍ സ്നേഹസമ്മാനമായി ഉണ്ണിയപ്പം വീടുകളില്‍ എത്തിച്ചു.മുസ്ലീം സഹപാഠികള്‍ക്ക് വ്രതസമ്മാനമായി അമ്മമാര്‍ ഉണ്ടാക്കിയ ഉണ്ണിയപ്പം ഓരോ വീട്ടിലും എത്തിക്കുകയായിരുന്നു.

2014 ഓഗസ്റ്റ് 2, ശനിയാഴ്‌ച