Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

സ്വാതന്ത്ര്യദിന സപ്ലിമെന്‍റ്

സ്വാതന്ത്ര്യദിന സപ്ലിമെന്‍റിലെ വിവിധ പേജുകള്‍
    അരയി പെരുമ 
ജൂണ്‍ മാസം തൊട്ട് നാളിതുവരെയുളള ചുരുങ്ങിയ കാലയളവിനുളളില്‍ വേറിട്ട കര്‍മ്മപഥങ്ങളിലൂടെയാണ് അരയി ഗവ.യു.പി.സ്കൂള്‍ പ്രയാണം ചെയ്യുന്നത്.പഠനമികവിനൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മുന്തിയപരിഗണന നല്‍കി അറിവു നേടല്‍ ഒരുത്സവത്തിന്റെ പ്രതീതി ഉളവാക്കുന്ന കര്‍മ്മപരിപാടികളാണ് ഇവിടെ സംഘടിപ്പിക്കുന്നത്.അരയി ഗ്രാമത്തിലെ മുഴുവന്‍ ആളുകളുടേയും സഹകരണങ്ങള്‍ക്ക് പുറമെ ത്രിതല പഞ്ചായത്തുകള്‍,ജനപ്രതിനിധികള്‍,മറ്റ് സന്നദ്ധസംഘടനകള്‍,സ്ഥാപനങ്ങള്‍ എന്നിവരുടെ സഹായവുംകൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ഉദ്ദേശിക്കുന്നത്.

പേജ്1

                                                                        

                                

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ