Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ജൂൺ 14, ഞായറാഴ്‌ച

കളിച്ചെപ്പ് ശില്പശാല ( 13-6-2015 ശനി )



കുഞ്ഞിക്കണ്ണുകളിലെ തിളക്കം കെടാതെ സൂക്ഷിച്ച് കളിച്ചെപ്പ് 

അരയി : കുഞ്ഞുമനസ്സുകള്‍ക്ക് പൂമ്പാററകളെപ്പോലെ പാറിക്കളിക്കാന്‍ അരയി ഗവ : യു.പി.സ്കൂള്‍ വികസന
സമിതി പ്രീ പ്രൈമറി സ്കൂള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അധ്യാപികമാര്‍ക്കും ഒരുക്കിയ ശില്പശാല
' കളിച്ചെപ്പ് ' കുഞ്ഞിക്കണ്ണുകളിലെ തിളക്കം കെടാതെ സൂക്ഷിക്കാനുളള വേറിട്ട പരിപാടികള്‍ കൊണ്ട്
ശ്രദ്ധേയമായി.
കളിയും കഥയും പാട്ടുമിഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ശാസ്ത്രീയമായി അവ എങ്ങനെ നല്‍കാമെന്നതിനുളള
പരിശീലനമായിരുന്നു ശില്പശാലയിലെ മുഖ്യവിഭവം. ശിശുവികാസത്തിന് സഹായകമായ വീഡീയോ
ക്ലിപ്പിങ്ങുകളിലൂടെ ശില്പശാല നയിച്ചത് ചെറുവത്തൂര്‍ ബി.പി.ഒ ശ്രീ. മഹേഷ് കുമാര്‍ കൊടക്കാടായിരുന്നു.
ശിശുവികാസത്തിന്റെ സൈദ്ധാന്തിക അടിത്തറയെയും ആധുനിക പഠന സമീപനങ്ങളായ സങ്കേതങ്ങളെയും
ശിശുവികാസ ഘട്ടങ്ങളെയും കുറിച്ചുളള പ്രാഥമിക ധാരണകള്‍ പ്രീ പ്രൈമറി അധ്യാപകര്‍ക്ക് നല്‍കുക
എന്നതായിരുന്നു ശില്പശാലയുടെ മുഖ്യ ലക്ഷ്യം. ഇന്ദ്രിയ വികാസത്തിനുളള ധാരാളം പ്രവര്‍ത്തനങ്ങളില്‍
ശില്പശാലയില്‍ വെച്ച് പരിശീലനം നല്‍കി. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ , കെ.അമ്പാടി ,
ശോഭന കൊഴുമ്മല്‍ , ജഗദീശന്‍ അരയി , ടി. ഖാലിദ് , റഹ്മത്ത് .എസ്.സി , സവിത.ടി.വി , രസ്ന. ടി.വി ,
ഷീബ.ടി , സുധീഷ്ണ ., മായ.വി.എ എന്നിവര്‍ നേതൃത്വം നല്‍കി.






                         
  അരയി ഗവ.യു.പി .സ്കൂള്‍ വികസനസമിതി പ്രീ പ്രൈമറി രക്ഷിതാക്കള്‍ക്കും അധ്യാപികമാര്‍ക്കുമായി  ഒരുക്കിയ ശില്പശാലയില്‍ ചെറുവത്തൂര്‍ ബി.പി.ഒ   ശ്രീ. എം . മഹേഷ് കുമാര്‍  കൊടക്കാട് ക്ലാസ്സെടുക്കുന്നു.

1 അഭിപ്രായം: