അരയി ഗവ.യുപി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്:
അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്.
അരയി ഗവ.യുപി സ്കൂളില്‍ അധ്യാപകരുടെയും പിടിഎയുടെയും വികസനസമിതിയുടെയും യോഗം ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹ്മൂദ് മുറിയനാവി അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.കെ.ജയരാജ് പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. സി.കെ.വല്‍സലന്‍, കെ.അമ്പാടി, എസ്.സി റഹ്മത്ത്, കെ.സതീശന്‍, എസ്.ജഗദീശന്‍, ടി.ഖാലിദ്, പി.രാജന്‍, ശോഭന കൊഴുമ്മല്‍, കെ.വനജ, കെ.വി.സൈജു, പ്രധാന അധ്യാപകന്‍ കൊടക്കാട് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ