അരയിയിലെ മങ്കമാർ ഇക്കുറി തിരുവാതിര കളിക്കുന്നത്
ഭർത്താവിന്‍റെ ദീർഘായുസ്സിനു വേണ്ടിയല്ല. നാടിന്‍റെ പോഷക സമൃദ്ധിക്കായി. പയറു
വർഷത്തിന്‍റെ പ്രാമാണിത്തം തിരുവാതിരയിലൂടെ അരങ്ങിലെത്തിക്കുക വഴി നാടിന്‍റെ
മാംഗല്യമാണ് ഇവർ സ്വപ്നം കാണുന്നത്.
കാഞ്ഞങ്ങാട് നഗരസഭ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുദ്ദേശിക്കുന്ന അരയി ഗവ.യു.പി.സ്കൂളിലാണ് വാർഷികാഘോഷത്തിന്‍റെ ഭാഗമായി മദർ പിടിഎ വ്യത്യസ്തമായ തിരുവാതിര അവതരിപ്പിക്കുന്നത്.

ഏപ്രിൽ 1ന് രാത്രിയിലാണ് അവതരണം.കഴിഞ്ഞ ഒരു മാസമായി മദർ പി ടി എ നിർവാ ഹക
സമിതി അംഗവും പ്രശസ്ത തിരുവാതിര പരിശീലകയുമായ ലതയുടെ നേതൃത്വത്തിൽ
മുപ്പതോളം വനിതകൾ തീവ്രപരിശീലനത്തിലാണ്. സ്കൂൾ അധ്യാപിക ശോഭന കൊഴുമ്മലും
ലതയും ചേർന്നാണ് വരികൾ ചിട്ടപ്പെടുത്തിയത്.
നിറപറയി ൽ വിവിധ തരം പയർ വിത്തുകൾ കൊണ്ട് നിറയ്ക്കും. കതിരുകൾക്ക് പകരം മദർ പിടിഎ അംഗങ്ങൾ ജൈവ പച്ചക്കറിത്തോട്ടത്തിൽ വിളയിച്ച നീളൻ പയർ ഉപയോഗിക്കും.
"മണ്ണിനെയും മനുഷ്യനെയും എന്നുമെന്നും പോഷിപ്പിക്കും
മണ്ണിലെ പോഷണം കൂട്ടും പയറു വർഗം കൃഷി ചെയ്യാം " എന്നു തുടങ്ങുന്ന സരസ്വതീവന്ദനവും
"ആരോഗ്യത്തെ സംരക്ഷിക്കും അന്നജം പ്രദാനം ചെയ്യും പയറു വിള സംരക്ഷിക്കാൻ അന്താരാഷ്ട്ര പയറു വർഷം " എന്നിങ്ങനെയുള്ള ഗണപതി സ്തുതിയും തിരുവാതിരയ്ക്ക് വേറിട്ട താളം നൽകുന്നു. അര മണിക്കൂർ ദൈർഘ്യമുള്ളതാണ് കളി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ