"തണൽ" ഇംഗ്ലിഷ് പരിശീലന പരിപാടി പ്രീത് നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ച അരയി ഗവ. യു.പി.സ്കൂളിൽ കേരള കരിയർ ഡെവലപ്മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന തണൽ ഇംഗ്ലീഷ് പരിശീലന പരിപാടി ഇംഗ്ലിഷ് സാഹിത്യത്തിൽ കാൽപനിക യോഗാത്മക രചനകളിലൂടെ ശ്രദ്ധേയനായ യുവ എഴുത്തുകാരൻ പ്രീത് നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കാംബ്രിഡ്ജ് സർവ കലാശാലയുടെ മാലിദ്വീപ് കാമ്പസിൽ ഇംഗ്ലിഷ് ഡിപ്പാർട്ട്മെന്റ് തലവനായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം ദില്ലിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പോയ ട്രി സൊസൈറ്റി ഓഫ് ഇന്ത്യ, ഗ്ലോബൽ ഫ്രറൈർനറ്റി ഓഫ് പോയറ്റ്സ്, എർത്ത് വിഷൻ പബ്ലിക്കേഷൻ എന്നീ പ്രസിദ്ധീകരണങ്ങളുടെയും പനോരമ ലിറ്റേറിയ എന്ന അന്താരാഷ്ട്ര ഗവേഷണപ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരാണ്. ആദ്യത്തെ കവിതാ സമാഹാരമായ വോയേജ് ഓഫ് എറ്റേർണറ്റിക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ അന്താരാഷ്ട്ര കവിതാ പുരസ്കാര മടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.കാഞ്ഞങ്ങാട് അജാനൂർ സ്വദേശിയാണ്
വെള്ളി രാവിലെ 9.30 മണിക്ക് അരയി സ്കൂളിൽ ആയിരുന്നു പരിപാടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ