Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2016, ജൂൺ 1, ബുധനാഴ്‌ച

പ്രവേശനോത്സവം 2016

പ്രവേശനോത്സവം 2016
പ്രവേശനോത്സവം നഗരസഭാ കൗൺസിലർ സി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത നാടൻ കലാകാരൻ എം.വി. കുഞ്ഞികൃഷ്ണൻ മടിക്കൈയുടെ നേതൃത്വത്തിൽ നടന്ന നാടൻ പാട്ടുകളും കടലാസ് കൊണ്ടുള്ള കൗതുക വസ്തു നിർമാണവും പ്രവേശനോത്സവത്തിന് പകിട്ടേകി. കെ.വി. സൈജു മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികളുടെ ഉത്സവഗാനസദസ്സും ഉത്സവസദ്യയും ഉണ്ടായിരുന്നു.പി ടി എ പ്രസിഡണ്ട് പി.രാജൻ., കെ.അമ്പാടി, എസ്.സി.റഹ്മത്ത്., ശോഭന കൊഴുമ്മൽ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ പ്രസംഗിച്ചു. കുട്ടികൾക്ക് പഠന കിറ്റ്  വിതരണം ചെയ്തു.അരയി ഗവ.യു. പി.സ്കൂളിൽ കുട്ടികളുടെ എണ്ണം ഇരട്ടിയായി വർധിച്ചു.
ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ നഗരസഭ തീരുമാനിച്ച കാഞ്ഞങ്ങാട് അരയി ഗവ.യു.പി.സ്കൂളിൽ  ഒന്നാംതരത്തിൽ കുട്ടികളുടെ എണ്ണം ഇരട്ടിയായി വർധിച്ചു.

വിവിധ ക്ലാസുകളിലായി എൺപതോളം കുട്ടികളാണ് പുതുതായി  പ്രവേശനം നേടിയത

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ