ഇന്ന് അധ്യാപക ദിനം
"മരണത്തിന് അവധി നൽകരുത്. പകരം കൂടുതൽ സമയം പ്രവർത്തിക്കണം". മഹാനായ എ.പി.ജെ.അബ്ദുൾ കലാമിന്റെ വാക്കുകൾ നടപ്പിലാക്കുന്നത് ഒരു ദിവസമല്ല. ഒരു വർഷം മുഴുവനും! അധ്യാപകർ ഒരു കുടുംബത്തിലെ പോലെ സ്നേഹത്തോടെ യും ഒരുമയോടെയും കഴിയുന്ന വിദ്യാലയങ്ങൾക്കേ ഇത്തരം സ്വപ്നം കാണാനും യാഥാർഥ്യമാക്കാനും കഴിയൂ. അവഗണിക്കപ്പെട്ട അരയി ഗവ.യു.പി.സ്കൂളിനെ രണ്ടു വർഷം കൊണ്ട് സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയമാക്കി മാറ്റിയതിനു പിന്നിൽ ഈ കൂട്ടായ്മയാണ്. അധ്യാപകരിലെ ഈ അപൂർവ കൂട്ടായ്മ രക്ഷിതാക്കളും നാട്ടുകാരും ഏറ്റെടുത്തു. "അരയി : ഒരുമയുടെ തിരുമധുരം " വിജയം കണ്ടു. നൂറിൽ താഴെ മാത്രം കുട്ടികളുണ്ടായിരുന്ന വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം രണ്ടു വർഷം കൊണ്ട് ഇരട്ടിയലധികമായി . കാഞ്ഞങ്ങാട് നഗരസഭ വരുന്ന അഞ്ചു വർഷം കൊണ്ട് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും.
രാവിലെ 9 മണിക്ക് മണി മുഴങ്ങുമ്പോൾ തന്നെ അധ്യാപകരും കുട്ടികളും റെഡി. കുട്ടികളുടെ റേഡിയോ അരയി വാണിയോടെയാണ് തുടക്കം. കൊച്ചുവാർത്തകൾ, കുഞ്ഞിച്ചിറകുകൾ, കിളിമൊഴി ... എല്ലാ പരിപാടികളും നിശ്ചയിക്കുന്നതും അവതരിപ്പിക്കുന്നതും കുട്ടികൾ തന്നെ. അതിനായി ഒരു കുഞ്ഞു എഡിറ്റോറിയൽ ബോഡ് തന്നെയുണ്ട് അവർക്ക് .
എല്ലാ കാര്യത്തിലും ഒരുമയോടെ നീങ്ങുന്ന അധ്യാപകർക്കിടയിൽ ഒരു കാര്യത്തിൽ മാത്രം കടുത്ത മത്സരമുണ്ട്. അത് തങ്ങളുടെ ക്ലാസ് മുറിയിൽ ഏറ്റവും മികച്ച പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും മാത്രം.
ക്ലാസിൽ നടക്കുന്ന കാര്യങ്ങൾ തത്സമയം രക്ഷിതാക്കളെ അറിയിക്കാൻ രക്ഷിതാക്കളുടെ വാട്ട്സ് അപ് കൂട്ടായ്മയുമുണ്ട്. അധ്യാപകർക്ക് കുട്ടികളുടെ ഗൃഹപാഠങ്ങൾ മോണിറ്റർ ചെയ്യാനും ഈ സ്മാർട്ട് ഫോൺ കൂട്ടായ്മയിലൂടെ കഴിയുന്നു. മികച്ച പഠന നിലവാരത്തിനുള്ള സ്റ്റേറ്റ് എക്സലൻസി അവാർഡ് കഴിഞ്ഞ വർഷം ലഭിച്ചത് അരയി സ്കൂളിനായിരുന്നു.
പഠന പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക സൃഷ്ടിച്ച അരയി ജൈവ കൃഷിയിലും നൂറുമേനി കൊയ്തു.കഴിഞ്ഞ വർഷം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം വിദ്യാലയത്തെ തേടിയെത്തി. വിഷമില്ലാത്ത പച്ചക്കറികൾ കൊണ്ട് വിഭവസമൃദ്ധമായ ഉച്ചയൂണ് - അരയി നടപ്പിലാക്കുന്നത് ഇങ്ങനെയാണ്. വിദ്യാലയം സന്ദർശിച്ച നൂറിലേറെ പ്രഥമാധ്യാപകരും പിടിഎ ഭാരവാഹികളും ഉച്ചഭക്ഷണ മെനു കണ്ട് അന്തം വിട്ടു .ദിവസവും മൂന്നും നാലും കറികൾ.ആഴ്ചയിൽ ഒരു ദിവസം സ്പെഷൽ പായസം. പിറന്നാൾ സദ്യ വേറെയും. തറവാടുകളും രക്ഷിതാക്കളും വിദ്യാലയത്തിലേക്ക് നാടൻ വിഭവങ്ങൾ എത്തിക്കാൻ മത്സരത്തിലാണ്. പാചകത്തിനുമുണ്ട് അമ്മമാരുടെ കൂട്ടായ്മ.
തീർന്നില്ല അരയി വിശേഷം. ദിനാചരണങ്ങളും മേളകളും തുടങ്ങി വിദ്യാലയത്തിലെ എല്ലാ പരിപാടികളിലും ജനപങ്കാളിത്തം കാണാം. കഴിഞ്ഞ വർഷത്തെ ദേശീയ അധ്യാപക അവാർഡ് കൊടക്കാട് നാരായണൻ പ്രഥമാധ്യാപകനായി എത്തിയതോടെയാണ് അരയിയുടെ ശനിദശ മാറിയത്.മികച്ച പി.ടി.എ യ്ക്ക് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം, സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലാതല പുരസ്കാരം, മികച്ച ബ്ലോഗിനുള്ള പുരസ്കാരം,സീഡ്, വണ്ടർലാന്റ് പുരസ്കാരം :.. അരയിയിലേക്ക് സമ്മാനങ്ങളുടെ പെരുമഴ തന്നെയായിരുന്നു. ശോഭനകൊഴുമ്മൽ, കെ.വനജ, പ്രകാശൻ കരിവെള്ളൂർ, കെ.വി.സൈജു, എ.വി.ഹേമാവതി, പി.ബിന്ദു, സിനി എബ്രഹാം, കെ.ശ്രീജ, ടി..ഷീബ, ടി.വി.സവിത, ടി.വി.രസ്ന എന്നിവരാണ് അധ്യാപകർ.കെ.അനിതയാണ് ഓഫീസ് അറ്റൻഡർ.പി.രാജൻ പി.ടി.എ. പ്രസിഡന്റ്, എസ്.സി.റഹ്മത്ത് മദർ പിടിഎ പ്രസിഡന്റ്.കെ.അമ്പാടി ചെയർമാനായി വികസന സമിതിയുമുണ്ട്.
അരയി ഗവ.യു. പി.സ്കൂൾ ഒരുമയിലൂടെ മുന്നോട്ട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ