ധീരത കാട്ടിയ കുട്ടികൾക്ക് അരയി ഗ്രാമത്തിന്റെ അവാർഡ്.
അച്ചാംതുരുത്തിയിലെ ആകാശ്, അക്ഷയ്, ജിതിൻ ബാബു എന്നീ കുട്ടികളെയാണ് അധ്യാപക ദിനത്തിൽ ആദരിച്ചത്
പാഠപുസ്തകങ്ങളിൽ നിന്ന് സ്വന്തമാക്കിയ സ്നേഹത്തിന്റെ നല്ല പാഠം ജീവിതത്തിൽ പ്രവർത്തിച്ചു കാണിച്ച കുട്ടികളെ അരയി ഗ്രാമം ധീരതയ്ക്കുള്ള അവാർഡ് നൽകി ആദരിച്ചു. മികച്ച അധ്യാപകർ രാഷ്ട്രപതിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്ന സമയത്തു തന്നെയാണ് കുട്ടികൾക്കും മുതിർന്നവർക്കും മനുഷ്യത്വത്തിന്റെ ജൈവ പാഠം പകർന്ന മൂന്നു ബാലാധ്യാപകരെ വിദ്യാലയത്തിലേക്ക് വിളിച്ചു വരുത്തി അരയി ഗവ.യു.പി. സ്കൂൾ അനുമോദിച്ചത്.

കുളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന നാലാം ക്ലാസുകാരനായ ഹേമന്തിനെ
രക്ഷപ്പെടുത്തിയതിലൂടെയാണ് അച്ചാംതുരുത്തി രാജാസ് എ.യു.പി.സ്കൂളിലെ അഞ്ചാം
ക്ലാസുകാരൻ ആകാശ്, ആറാം ക്ലാസുകാരൻ, അക്ഷയ്, ഏഴാം ക്ലാസുകാരൻ ജിതിൻ ബാബു
എന്നീ കുട്ടികൾ നാടിന്റെ സ്നേഹഭാജനങ്ങളായത്.കാരി എ .എൽ .പി സ്കൂൾ
വിദ്യാർഥികളായ ആരോമലും ഹേമന്തും കുളത്തിൽ നീന്തി കളിക്കുന്നതിനിടയിൽ
ഹേമന്തിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഒന്നാം ക്ലാസുകാരനായ
ആരോമലിന്റെ നിലവിളി കേട്ട് ദൈവദൂതരെ പോലെ ഓടി എത്തിയ മൂവരും കുമിള കണ്ട
ഭാഗത്തേക്ക് എടുത്തു ചാടുകയായിരുന്നു. ഹേമന്തിന്റെ തലമുടിയിൽ ബലമായി
പിടിച്ച് കരക്ക് എത്തിച്ചതിനു ശേഷം കുട്ടികൾ തന്നെ കൃത്രിമ ശ്വാസവും പ്രഥമ
ശുശ്രൂഷയും നൽകിയ ശേഷമാണ് നാട്ടുകാരെത്തി ആശുപത്രിയിൽ കൊണ്ടു പോകുന്നത്.
അരയി ഗവ.യു.പി.സ്കൂളിൽ ഒരുക്കിയ കളർ ചോക്ക് എന്ന പരിപാടിയിലാണ് അപൂർവമായ ധീരതയിലൂടെ നാടിന് മാതൃകയായ കുട്ടികൾക്ക് പുരസ്കാരം നൽകിയത്.പ്രശസ്ത നിരൂപകനും കക്കാട്ട് ഗവ.ഹൈസ്കൂൾ പ്രഥമാധ്യാപകനുമായ ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.രാജൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സി.കെ. വത്സലൻ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. പ്രഥമാധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ കൊടക്കാട് നാരായണൻ കുട്ടികളെ പരിചയപ്പെടുത്തി.പ്രകാശൻ കരിവെള്ളൂർ, ശോഭന കൊഴുമ്മൽ പ്രസംഗിച്ചു. ജില്ലാതല പുരസ്കാരം നേടിയ അഭിരാം, നീലിമ എന്നിവരെ അനുമോദിച്ചു. മൃദുല സ്കൂൾ ലൈബ്രറിയിലേക്ക് പിറന്നാൾ പുസ്തകം നൽകി.മിഥുൻ രാജ്, ആദിത്യൻ, നീലിമ എന്നിവർ അധ്യാപക കഥകൾ അവതരിപ്പിച്ചു. സുനിമോൾ രചനയും കെ.വി.സൈജു സംഗീതവും നിർവഹിച്ച ഗുരു വന്ദനം ഗോപിക, ദേവിക,അഭിരാമി, അമേയ എന്നീ കുട്ടികൾ ആലപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ