അരയി ഗ്രാമത്തിന് അഭിമാനമായി അഭിരാം
ദേശീയ തെയ്ക്കോണ്ടോ മേളയിൽ മാറ്റുരക്കും അരയി ഗവ.യു.പി.സ്കൂളിലെ ഏഴാം തരം വിദ്യാർഥി പി.പി.അഭിരാം ദേശീയ തെയ്ക്കോണ്ടോ മേളയിലേക്ക് യോഗ്യത നേടി അരയി ഗ്രാമത്തിന് അഭിമാനമായി. കോട്ടയത്തു വെച്ചു നടന്ന വാശിയേറിയ സംസ്ഥാന സ്കൂൾ തെയ്ക്കോണ്ടോ ഗെയിംസ് മത്സരത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ മേളയിലേക്ക് തെരെഞ്ഞെടുത്തത്. സബ് ജില്ല, ജില്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയിരുന്നു. കാഞ്ഞങ്ങാട്ടെ ബി.ഐ. പ്രകാശാണ് പരിശീലകൻ. മടിക്കൈ കണ്ടംകുട്ടി ചാലിലെ മാർബിൾ തൊഴിലാളി പി.പി.രാജേഷിന്റെയും പി.പി. ബിന്ദുവിന്റെയും മകനാണ്.

ദേശീയ തെയ്ക്കോണ്ടോ മത്സരത്തിലേക്ക് യോഗ്യത നേടിയ പി.പി.അഭിരാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ