ഇംഗ്ലീഷിൽ മികവ് തെളിയിച്ച് ബാലോത്സവം
രക്ഷിതാക്കളുടെ കൈയടി നേടി അരയി ഗവ.യു.പി.സ്കൂൾ
രക്ഷിതാക്കളുടെ കൈയടി നേടി അരയി ഗവ.യു.പി.സ്കൂൾ
പൊതു വിദ്യാലയങ്ങളിലെ കുട്ടികളും ഇംഗ്ലീഷ് നന്നായി സംസാരിക്കും. ഇംഗ്ലീഷ് ഭാഷയിൽ കഥകളും കവിതകളും അവതരിപ്പിക്കും.പ്രീ - പ്രൈമറി മുതൽ ഏഴാം തരം വരെയുള്ള ഇരുന്നൂറിലധികം കുട്ടികൾ അവതരിപ്പിച്ച ഇംഗ്ലീഷ് സ്കിറ്റുകളും നാടകങ്ങളും മികച്ച നിലവാരം പുലർത്തി, രക്ഷിതാക്കളുടെ കൈയടി നേടി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അരയി ഗവ.യു.പി.സ്കൂളിൽ നടന്ന ബാലോത്സവമാണ് മികവിന്റെ നേർകാഴ്ച യൊരുക്കി നാടിന് ഉത്സവമായത്. ക്ലാസ് മുറിയിൽ പഠിച്ച വിഷയങ്ങൾ പ്രമേയമാക്കി അവർ അവതരിപ്പിച്ച പ്രകടനങ്ങൾ കാണാൻ ധാരാളം രക്ഷിതാക്കളും എത്തിയിരുന്നു. ഓരോ പരിപാടിക്കും അവർ തന്നെ പശ്ചാത്തലമൊരുക്കി കളി കോപ്പുകൾ അണിഞ്ഞ് വേദിയിലെത്തിയപ്പോൾ അവ പ്രൊഫഷണൽ ഇംഗ്ലിഷ് നാടകങ്ങളെ പോലും വെല്ലുന്നതായി. സാമൂഹ്യ ശാസ്ത്രവും അടിസ്ഥാന ശാസ്ത്രവും ഗണിതവിജ്ഞാനം പോലും കുട്ടികളുടെ സർഗാത്മകതയ്ക്കു പ്രമേയങ്ങളായി. ഓരോ ക്ലാസിലും ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഉല്പന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
പരിപാടിയിൽ കാർത്തിക, അരയിസെന്റർ, അരയി, കണ്ടംകുട്ടിചാൽ എന്നി അംഗൻവാടികളിലെ നാല്പതോളം കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു.
നഗരസഭാ കൗൺസിലർ സി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. വി മധുസൂദനൻ മലയാളത്തിളക്കം വിജയ വിദ്യാലയ പ്രഖ്യാപനം നടത്തി.പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, കെ.അമ്പാടി ,അംഗൻവാടി അധ്യാപികമാരായ ഗീത, പ്രേമലത,അജിത, സീമ എന്നിവർ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ