കാസർഗോഡ് ജില്ലയിലെ പത്ത് മികവുകൾ ദേശീയ തലത്തിൽ വ്യാപിപ്പിക്കും.
അരയിക്ക് ഇരട്ട നേട്ടം
അരയിക്ക് ഇരട്ട നേട്ടം
കാസർഗോഡ് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പത്ത് മികവുകൾ ദേശീയ
തലത്തിൽ വ്യാപിപ്പിക്കും. പൊതുവിദ്യാഭ്യാസ വകുപ്പും സർവശിക്ഷാ അഭിയാനും
സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സെമിനാറിൽ
ജില്ലയിലെ ഒൻപത് വിദ്യാലയങ്ങൾ അവതരിപ്പിച്ച മാതൃകകൾ കേന്ദ്ര മാനവ വിഭവശേഷി
വകുപ്പു മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ മറ്റു
വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട്
ഡയരക്ടർ ഡോ.എ.പി. കുട്ടികൃഷ്ണൻ പറഞ്ഞു. അരയി ഗവ.യു.പി.സ്കൂളിൽ നിന്നു
മാത്രമാണ് രണ്ടു മികവുകൾക്ക് ദേശീയ തല അംഗീകാരം ലഭിച്ചത്.
സംസ്ഥാനത്തെ നൂറു വിദ്യാലയങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത മികച്ച മാതൃകകൾ എൻ.സി.ഇ.ആർ.ടി.ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി വിദ്യാഭ്യാസ വിദഗ്ദ്ധർ പങ്കെടുക്കുന്ന ശില്പശാലകളിൽ അവതരിപ്പിച്ച ശേഷമാണ് രാജ്യത്തെ മറ്റു വിദ്യാലയങ്ങളിൽ നടപ്പിലാക്കുക.അരയി ഗവ.യു.പി.സ്കൂൾ, ഗവ.യു.പി.സ്കൂൾ കരിച്ചേരി, ഗവ.എൽ.പി.സ്കൂൾ കയ്യൂർ, ഗവ.എൽ.പി.സ്കൂൾ മാടക്കാൽ, ഗവ. വെൽഫേർ എൽ പി.സ്കൂൾ ബാര, ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ, മൊഗ്രാൽ പുത്തൂർ, ഗവ. എച്ച് എസ്.എസ് പൈവളിഗെ നഗർ ,ഇസത്തുൽ ഇസ്ലാമിയ എ.എൽ.പി സ്കൂൾ ചന്തേര, എ.യു.പി.സ്കൂൾ പൊതാവൂർ എന്നീ ഒൻപതു വിദ്യാലയങ്ങളിലെ മികവുകളാണ് ദേശീയ തല സെമിനാറിൽ അവതരിപ്പിച്ച് അംഗീകാരം നേടിയത്.
ന്യൂഡൽഹി ന്യൂപ്പ സർവകലാശാല വി.സി.പ്രൊഫ.ജന്ധ്യാല ബി.ജെ. തിലക്, എൻ.സി.ഇ.ആർ.ടി.യിലെ പ്രൊഫ. അനിത നൂന, ഡോ.മൈഥിലി, ചെന്നൈ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിലെ ഡോ.ആർ.രാമാനുജൻ, ഡോ.ബി.ഇക്ബാൽ ,ഡോ. ടി പി കലാധരൻ, ഡോ. പി.കെ.ജയരാജ്, ഡോ.രാജൻ ഗുരുക്കൾ, ഡോ.മൈക്കിൾ തരകൻ, തുടങ്ങിയ പ്രഗത്ഭരാണ് സെമിനാറിൽ ക്ലാസുകൾ നയിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ