Flash News
2016 ജൂൺ 30, വ്യാഴാഴ്‌ച
2016 ജൂൺ 23, വ്യാഴാഴ്‌ച
2016 ജൂൺ 22, ബുധനാഴ്‌ച
2016 ജൂൺ 18, ശനിയാഴ്‌ച
2016 ജൂൺ 1, ബുധനാഴ്‌ച
പ്രവേശനോത്സവം 2016
പ്രവേശനോത്സവം 2016
പ്രവേശനോത്സവം നഗരസഭാ കൗൺസിലർ സി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത നാടൻ
കലാകാരൻ എം.വി. കുഞ്ഞികൃഷ്ണൻ മടിക്കൈയുടെ നേതൃത്വത്തിൽ നടന്ന നാടൻ
പാട്ടുകളും കടലാസ് കൊണ്ടുള്ള കൗതുക വസ്തു നിർമാണവും പ്രവേശനോത്സവത്തിന്
പകിട്ടേകി. കെ.വി. സൈജു മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികളുടെ
ഉത്സവഗാനസദസ്സും ഉത്സവസദ്യയും ഉണ്ടായിരുന്നു.പി ടി എ പ്രസിഡണ്ട് പി.രാജൻ.,
കെ.അമ്പാടി, എസ്.സി.റഹ്മത്ത്., ശോഭന കൊഴുമ്മൽ പ്രധാനാധ്യാപകൻ കൊടക്കാട്
നാരായണൻ പ്രസംഗിച്ചു. കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്തു.അരയി ഗവ.യു. പി.സ്കൂളിൽ കുട്ടികളുടെ എണ്ണം ഇരട്ടിയായി വർധിച്ചു.
ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ നഗരസഭ തീരുമാനിച്ച കാഞ്ഞങ്ങാട്
അരയി ഗവ.യു.പി.സ്കൂളിൽ ഒന്നാംതരത്തിൽ കുട്ടികളുടെ എണ്ണം ഇരട്ടിയായി
വർധിച്ചു.
വിവിധ ക്ലാസുകളിലായി എൺപതോളം കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത
വിവിധ ക്ലാസുകളിലായി എൺപതോളം കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത
2016 ഏപ്രിൽ 10, ഞായറാഴ്‌ച
തണൽ ഇംഗ്ലിഷ് പരിശീലന പരിപാടി
"തണൽ" ഇംഗ്ലിഷ് പരിശീലന പരിപാടി പ്രീത് നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ച അരയി ഗവ. യു.പി.സ്കൂളിൽ കേരള കരിയർ ഡെവലപ്മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന തണൽ ഇംഗ്ലീഷ് പരിശീലന പരിപാടി ഇംഗ്ലിഷ് സാഹിത്യത്തിൽ കാൽപനിക യോഗാത്മക രചനകളിലൂടെ ശ്രദ്ധേയനായ യുവ എഴുത്തുകാരൻ പ്രീത് നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കാംബ്രിഡ്ജ് സർവ കലാശാലയുടെ മാലിദ്വീപ് കാമ്പസിൽ ഇംഗ്ലിഷ് ഡിപ്പാർട്ട്മെന്റ് തലവനായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം ദില്ലിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പോയ ട്രി സൊസൈറ്റി ഓഫ് ഇന്ത്യ, ഗ്ലോബൽ ഫ്രറൈർനറ്റി ഓഫ് പോയറ്റ്സ്, എർത്ത് വിഷൻ പബ്ലിക്കേഷൻ എന്നീ പ്രസിദ്ധീകരണങ്ങളുടെയും പനോരമ ലിറ്റേറിയ എന്ന അന്താരാഷ്ട്ര ഗവേഷണപ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരാണ്. ആദ്യത്തെ കവിതാ സമാഹാരമായ വോയേജ് ഓഫ് എറ്റേർണറ്റിക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ അന്താരാഷ്ട്ര കവിതാ പുരസ്കാര മടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.കാഞ്ഞങ്ങാട് അജാനൂർ സ്വദേശിയാണ്
വെള്ളി രാവിലെ 9.30 മണിക്ക് അരയി സ്കൂളിൽ ആയിരുന്നു പരിപാടി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
































TWO ANTS..








