പാലൈസ് പാവനാടകം
പ്രശസ്ത കവി മോഹനകൃഷ്ണൻ കാലടിയുടെ പാലൈസ് എന്ന കവിതയെ ആസ്പദമാക്കി അരയി
ഗവ.യു.പി.സ്കൂൾ സീഡ് കൂട്ടുകാർ പാവനാടകം അവതരിപ്പിച്ചു. ലോക ബാലവേല
വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ഇതേ വിഷയം പ്രമേയമായ കവിതയെ
പാവനാടകമാക്കി അവതരിപ്പിച്ചത്.
ഹോട്ടൽ മുതലാളിയുടെ
പീഡനം കൊണ്ട് പൊറുതി മുട്ടിയ കുട്ടി സ്ലേറ്റിനെയും പെൻസിലിനെയും
കണ്ടുമുട്ടുന്നതും അവർ തമ്മിലുള്ള കൊച്ചുവർത്തമാനവുമാണ് കവിതയിലെ
ഇതിവൃത്തം.ബാലപീഡനത്തിന്റെ പേരിൽ മുതലാളിയെ പോലീസ് അറസ്റ്റ്
ചെയ്യുന്നതോടെയാണ് നാടകം അവസാനിക്കുന്നത്. സ്കൂൾ അധ്യാപകനും നാടക
രചയിതാവുമായ പ്രകാശൻ കരിവെള്ളൂരും ശരത്ത് അരയിയുമാണ് പാവനാടകത്തിന്റെ
അണിയറയിൽ.വിദ്യാർഥികളായ കെ. ആദിത്യൻ, പി.കെ. ആദിത്യൻ, കെ.ഗോപിക, കെ. ദേവിക
എന്നിവർ ശബ്ദം നൽകി.പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ