പ്രവേശനോത്സവത്തിൽ മുത്തശ്ശി: പെരുത്ത് ഇഷ്ടായി കുരുന്നുകൾക്ക്
പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി 'മുത്തശ്ശി '. കഥകളും പാട്ടുകളും
പഴഞ്ചൊല്ലുകളും കടം കഥകളും പറഞ്ഞ് പേരക്കുട്ടികളെ ഭാഷയുടെ മഹാകാശത്തേക്ക്
പറത്താൻ കരുത്തു പകരുന്ന മുത്തശ്ശിമാർ അന്യമായ പുതിയ കാലത്ത് തൊണ്ണൂറ്
തികഞ്ഞ മുത്തശ്ശി വാ വെളുക്കെ ചിരിച്ചപ്പോൾ പേരക്കുട്ടികൾക്ക് പെരുത്ത
സന്തോഷം. ആദ്യ ദിനത്തിന്റെ ആശങ്കകൾക്ക് പകരം ആഹ്ലാദത്തിന്റെ പൂത്തിരി
കത്തിച്ച് അരയി ഗവ.യു.പി.സ്കൂളിലെ പ്രവേശനോത്സവം നവ്യാനുഭവമായി. വിവിധ
ക്ലാസുകളിൽ പുതുതായി എത്തിയ എഴുപതോളം കുട്ടികൾക്ക് മുത്തശ്ശിയുടെ ശില്പം
കൗതുകം പരത്തി. ഒരാൾ പൊക്കത്തിലുള്ള കാർഡ് ബോർഡിൽ നിർമ്മിച്ച ശില്പം
ഘോഷയാത്രയിൽ കുട്ടികളോടൊപ്പം മുൻ നിരയിൽ തന്നെ നിന്നു.
നഗരസഭ
കൗൺസിലർ സി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.രാജൻ
അധ്യക്ഷത വഹിച്ചു.കെ.അമ്പാടി, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ,
എസ്.ജഗദീശൻ, എസ്.സി. റഹ്മത്ത്, പ്രകാശൻ കരിവെള്ളൂർ, കെ.വി. സൈജു, ശോഭന
കൊഴുമ്മൽ പ്രസംഗിച്ചു. എൽ.എസ്.എസ് വിജയി പി. കൃഷ്ണജയെ അനുമോദിച്ചു. ലിസി
ജേക്കബ്, പി. ബിന്ദു, കെ.വനജ, സിനി എബ്രഹാം, ടി.വി സവിത, കെ.ശ്രീജ,
ടി.വി.ഷീബ, ടി.വി.രസ്ന എന്നിവർ തൈയ്ക്കോൺഡോ വിജയികൾക്ക് സമ്മാനങ്ങള്‍നൽകി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ