Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

പച്ചക്കറിസമൃദ്ധി

 വീട്ടുമുറ്റത്തും സ്ക്കൂള്‍വളപ്പിലും പച്ചക്കറിസമൃദ്ധി

അരയിയിലെ കുരുന്നുകള്‍ക്കിനി സ്ക്കൂള്‍മുറ്റത്തും വീട്ടുമുറ്റത്തും പച്ചക്കറി....

കേരള ഗവണ്‍മെന്റിന്റെ സമഗ്ര പച്ചക്കറി  പദ്ധതിക്ക് അരയി  സ്ക്കൂളില്‍ തുടക്കമായി....
 കൃഷിപാഠം 1
പച്ചക്കറിവിത്തുകള്‍കുട്ടികളിലേക്ക്..
വിദ്യാര്‍ത്ഥികള്‍രക്ഷിതാക്കളുടെഹായത്തോടെ വീട്ട്മുറ്റത്തൊരു പച്ചക്കറി തോട്ടം ഒരുക്കുന്നു....



വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയോടുള്ള താല്‍പ്പര്യം വളര്‍ത്താനും കൃഷിരീതി പരിചയപ്പെടാനും അവസരമൊരുക്കുകയാണ് ലക്ഷ്യം...ഉച്ചഭക്ഷണപദ്ധതി വിഭവസമൃദ്ധമാക്കാനും പച്ചക്കറികൃഷി പ്രയോജനപ്പെടും......എന്നാല്‍ സ്ക്കൂളിന്റെ സ്ഥലപരിമിതി ഒരുപ്രശ്നമായി വന്നു. അതുകൊണ്ട് കുട്ടികളുടെ വീട്ടുവളപ്പിലും പച്ചക്കറികൃഷി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു....
കൃഷിപാഠം 2 -പച്ചക്കറി തോട്ടം ഒരുക്കുന്ന കുട്ടി കര്‍ഷകന് കൂട്ടായി കൃഷി ഡയറി..പച്ചക്കറി കൃഷി ഡയറിക്കുറിപ്പുകളായി വളരുന്നു...

ഹരിതസേന രൂപീകരിച്ച് കുട്ടികര്‍ഷകര്‍ വിനോദ് മാഷിന്റെയും ഈശാനന്‍  മാഷിന്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തില്‍ സ്ക്കൂള്‍ വളപ്പിലും വീട്ടുവളപ്പിലും കൃഷി ആരംഭിച്ചു...
കൃഷിപാഠം 3.-വളപ്രയോഗവും കീടനാശിനി പ്രയോഗവും കുട്ടികള്‍ മനസ്സിലാക്കുന്നു...കുട്ടികള്‍ ജൈവകീടനാശിനിയും,ജൈവവളവും നിര്‍മ്മിക്കുന്നു...
സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനംകാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേര്‍സണ്‍  ശ്രീമതി  കെ ദിവ്യ നിര്‍വഹിച്ചു....ചടങ്ങില്‍ കാഞ്ഞങ്ങാട് അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ എം പി പ്രേമലത കൃഷിരീതികള്‍ വിശദീകരിച്ചു....
കൃഷിപാഠം 4-നാടുമുത്തശ്ശന്മാരുമായി കൃഷിരീതികളെക്കുറിച്ച് അഭിമുഖം....
പൂര്‍ണ്ണമായും ജൈവപച്ചക്കറികൃഷി വിളയിക്കുകയാണ് ഹരിതസേനയുടെ ലക്ഷ്യം..പച്ചചാണകം കടലപ്പിണ്ണാക്ക്,ഗോമൂത്രം ഇവ യോജിപ്പിച്ചുണ്ടാക്കുന്ന ജീവാമൃതവും,ജൈവകീടനാശിനിയും പച്ചക്കറികൃഷിക്ക് വളരെ അനുയോജ്യമാണ്..
 
കുട്ടികള്‍ക്കൊപ്പം അവരുടെ രക്ഷിതാക്കളും പച്ചക്കറി കൃഷിയ്ക്ക് സഹായവുമായെത്തിയപ്പോള്‍.....
 
വെണ്ട, വഴുതന ,ചിര പച്ചമുളക്, കയ്പ്പ,തുടങ്ങിയ പച്ചക്കറി തൈകള്‍കുട്ടികള്‍ നടുന്നു..

1 അഭിപ്രായം: