അരയി സ്കൂളിൽ പച്ചക്കറി വിളവെടുത്തു
നാടൻ വിഭവങ്ങളുപയോഗിച്ച് കുട്ടികൾക്ക് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
നൽകുന്നതിലൂടെ സംസ്ഥാനത്തു തന്നെ ശ്രദ്ധേമായ അരയി ഗവ.യു.പി.സ്കൂളിൽ വർഷകാല
ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി.സ്കൂൾ ഫാർമേഴ്സ് ക്ലബ്ബിന്റെ
നേതൃത്വത്തിൽ മുപ്പതോളം കുട്ടി കർഷകരുടെ നേതൃത്വത്തിൽ ഗ്രോബാഗിൽ വെണ്ട,
പയർ, വഴുതിന, നരമ്പൻ, കക്കിരി എന്നിവയാണ് കൃഷി ചെയ്തത്.കഴിഞ്ഞ വർഷം
സ്കൂൾ പച്ചക്കറി കൃഷിക്കുള്ള ജില്ലാതല പുരസ്കാരം ലഭിച്ചിരുന്നു. കൃഷി
വകുപ്പ് വിതരണം ചെയ്ത വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ വീട്ടുമുറ്റത്തും
പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്.