സ്ക്കൂളിനടുത്ത പാടത്തില്‍ വിദ്യാര്‍ത്ഥികളുടെയും മദര്‍ പി.ടി.എ.യുടെയും വനിതാവേദിയുടെയും അധ്വാനത്തില്‍ വിളഞ്ഞ വിഷമില്ലാത്ത പച്ചക്കറികൊണ്ട് അരയിസ്ക്കൂളില്‍ വിഭവസമൃദ്ധമായ പുതുവര്‍ഷസദ്യ.സ്ക്കൂള് ഹരിതസേനയുടെ ആഭിമുഖ്യത്തില്‍ കണ്ടംകുട്ടിച്ചാല്‍ പാടത്തിലെ ഇരുപത് സെന്റ് സ്ഥലത്താണ് കുട്ടികള്‍ പഠനത്തോടൊപ്പം ജൈവകൃഷിയും നടത്തി വിജയം കൊയ്യുന്നത്.
ചീര,വെണ്ട,വഴുതിന,പച്ചമുളക്,തക്കാളി,വെള്ളരി,മത്തന്‍,കുമ്പളം,നരമ്പന്,പടവലം,കയ്പ തുടങ്ങിയ ഇരുപതോളം ഇനങ്ങളാണ് കുരുന്നുകളുടെ പച്ചക്കറിപാടത്ത് സമൃദ്ധിയോടെ വളരുന്നത്.സ്ക്കൂള് മുറ്റത്തും കുട്ടികളുടെ വീട്ടുമുറ്റത്തും ഉച്ചഭക്ഷണപ്പുരയുടെ മട്ടുപ്പാവിലും ഒരുക്കിയ പച്ചക്കറിയുടെ വിളവെടുപ്പിന് ശേഷം നാലാംഘട്ടമായാണ് വയലില്‍ പച്ചക്കറികൃഷി ആരംഭിച്ചത്.
സ്ക്കൂള് അധ്യാപകരക്ഷാകര്‍തൃസമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സദ്യക്കുള്ള പച്ചക്കറി കുട്ടികള്‍ സ്വന്തം കൃഷിയിടത്തില്‍നിന്ന് തന്നെ ശേഖരിച്ചു.നഗരസഭാചെയര്‍പേര്‍സണ്‍ കെ.ദിവ്യ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനംചെയ്തു.നഗരസഭാ കൗണ്‍സിലര്‍ സി.കെ.വത്സലന്‍ ,കാഞ്ഞങ്ങാട് കൃഷിഭവന് ഫീല്‍ഡ് ഓഫീസര്‍ പി.കെ. പ്രേമലത,കെ അമ്പാടി,കെ രജിത,കെ.സുമ, സ്ക്കൂള് പ്രധാനാധ്യാപകന് കൊടക്കാട് നാരായണന്,ദേവദാസ്,വിദ്യാര്‍ത്ഥികളായ നിഖില, ആദര്‍ശ് എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ