നാടിനെ
നശിപ്പിക്കുന്ന മദ്യപാനം
മാറ്റാന്‍ അരയിയില്‍'ശാസ്ത്രസദ്യ'
ലളിതമായ
ശാസ്ത്രത്തെ അല്പം നാടകീയത
കലര്‍ത്തി അവതരിപ്പിച്ച്
മദ്യത്തെ പച്ച വെള്ളമാക്കി
മാറ്റിയ പരിപാടി വിദ്യാര്‍ഥികള്‍ക്കൊപ്പം
മുതിര്‍ന്നവര്‍ക്കും കൗതുകമായി.
അരയി
ഗവ:യു.പി
സ്കൂള്‍ അറിവുത്സവ കേന്ദ്രങ്ങളുടെ
നേതൃത്വത്തില്‍ പാലക്കാല്‍
കോവിലകം,
കണ്ടം
കുട്ടിച്ചാല്‍ നവോദയ ഗ്രന്ഥാലയം
എന്നിവിടങ്ങളില്‍ നടത്തിയ
'ശാസ്ത്രസദ്യ'യിലാണ്
അത്ഭുതമായ ശാസ്ത്രസത്യങ്ങളുടെ
ജാലകം തുറന്നത്.
അയഡിന്‍
ലായനിയും സോഡിയം തയോസള്‍ഫേറ്റും
(ഹൈപ്പോ)
ചേരുമ്പോള്‍
നിറം കെടുത്തുന്ന കേവല
ശാസ്ത്ര തത്വത്തെ ഒരു മയാ
ജാലക്കാരന്റെ കൈവഴക്കത്തോടെ
അവതരിപ്പിച്ചു. മദ്യത്തെ
വെള്ളമാക്കുന്ന സൂത്രം
വിദ്യാര്‍ഥികള്‍ക്ക് 'ലഹരി'
പകര്‍ന്നു.
പച്ച
വെള്ളത്തില്‍ നിന്നു
തീക്കത്തിക്കുന്ന ജാലവിദ്യയും
കൗതുകമായി.
കാല്‍സ്യം
കാര്‍ബണേറ്റും വെള്ളവും
ചേരുമ്പോള്‍ ഉല്പാദിപ്പിക്കുന്ന
അസറ്റിലിന്‍ വാതകമാണ് തീക്കു
പിന്നിലെ ശാസ്ത്രമെന്നത്
കുട്ടികള്‍ക്ക് പുതിയ അറിവായി.
വായു
മര്‍ദ്ദത്തിന്റെയും
അപകേന്ദ്രബലത്തിന്റെയും
വിസ്മയ കാഴ്ചകളിലേക്ക് കണ്ണു
തുറന്ന 'ശാസ്ത്രസദ്യ'യില്‍
കുട്ടികളെ ചിരിപ്പിക്കുകയും
ചിന്തിപ്പിക്കുകയും ചെയ്യുന്ന
നിരവധി വിഭവങ്ങള്‍ അവതരിപ്പിച്ചു.
ശാസ്ത്ര
സാഹിത്യപരിഷത്ത് പ്രവര്‍ത്തകനായ
ശശിധരന്‍ കൊയോങ്കരയും ഭാസ്കരന്‍
കൊയോങ്കരയുമാണ് സദ്യ തയ്യാറാക്കി
വിളമ്പിയത്.
പി.ടി.എ
പ്രസിഡണ്ട് പി.
രാജന്‍,
വികസന
സമിതി ചെയര്‍മാന്‍ കെ.
അമ്പാടി
എന്നിവര്‍ യഥാക്രമംകോവിലകം,
കണ്ടംകുട്ടിച്ചാല്‍
എന്നിവിടങ്ങളില്‍ ഉദ്ഘാടനം
ചെയ്തു.
പ്രധാനധ്യാപകന്‍
കൊടക്കാട് നാരായണന്‍
അധ്യക്ഷതവഹിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ